ബാഹുബലിയും പൽവാൾദേവനും ഒന്നാകുന്നു, വില്ലനായി രക്തദേവൻ; മഹിഷ്മതിയിലെ പുതിയ കഥയുമായി രാജമൗലി; ട്രെയിലര്‍

എസ് എസ് രാജമൗലി ഒരുക്കിയ ബാഹുബലി ഒന്നും രണ്ടും വൻ വിജയമായിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. ‘ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ്’ എന്ന ആനിമേറ്റഡ് സീരീസ് പുറത്തിറങ്ങുമെന്ന വാർത്തയാണ് ബാഹുബലി ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.ഈ സീരിസിൻെറ ട്രെയിലര്‍ പുറത്തിറങ്ങി. സംവിധായകൻ എസ്എസ് രാജമൗലി തന്നെയാണ് ഈ ആനിമേറ്റ‍‍ഡ് ഷോ ഒരുക്കിയിരിക്കുന്നത്.

ALSO READ: ‘സച്ചിൻ ദേവ് ബസില്‍ കയറിയിട്ടില്ലെന്ന് മേയര്‍ പറയുന്ന ബൈറ്റ് കിട്ടുമോ ?’; തന്‍റെ വാക്കുകളെ തെറ്റിദ്ധരിപ്പിച്ച മാധ്യമങ്ങളെ ചോദ്യംചെയ്‌ത് എഎ റഹീം

ഇതിലെ കഥ ബാഹുബലി സിനിമയുടെ കഥ നടക്കുന്നതിന് മുന്‍പ് മഹിഷ്മതിയില്‍ നടന്ന സംഭവങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ട്രെയിലറിൽ കൊട്ടാരത്തെ പുതിയ വെല്ലുവിളികളിൽ നിന്ന് സംരക്ഷിക്കാൻ ബാഹുബലിയും പൽവാൾദേവനും ഒന്നാകുന്നതാണ് കാണിക്കുന്നത്. രക്തദേവൻ എന്ന പുതിയ വില്ലനും ഇതിലുണ്ട്. മെയ് 17 മുതല്‍ ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാറിലാണ് ഇത് റിലീസാകുന്നത്.

ഈ സീരിസിന്‍റെ നിര്‍മ്മാതാവും ക്രിയേറ്ററുമാണ് രാജമൗലി. ബാഹുബലിയുടെ ലോകം വളരെ വിശാലമാണ്. അതില്‍ നൂറു കണക്കിന് കഥകളുണ്ട്. അതില്‍ ഒന്നാണ് സിനിമയിലൂടെ വന്നത്. ഇതുപോലുള്ള ശ്രമങ്ങള്‍ ബാഹുബലിയുടെ ആരാധകര്‍ക്ക് കൂടുതല്‍ ആവേശം നൽകും എന്നാണ് എസ്എസ് രാജമൗലി പറഞ്ഞത്.

ALSO READ: വാകത്താനം കോണ്‍ക്രീറ്റ് കമ്പനിയിലെ കൊലപാതകത്തിന്റെ ചുരുളഴിച്ച് ജില്ലാ പൊലീസ്; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here