‘പിടികൂടി’യെന്ന് രാജമൗലി; സൂപ്പര്‍താരവും ലോകസുന്ദരിയും മറുപടി പറഞ്ഞതിങ്ങനെ!

സൂപ്പര്‍ സംവിധായകന്‍ എസ്എസ് രാജമൗലി ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റാണ് വൈറലായിരിക്കുന്നത്. രാജമൗലിയും മഹേഷ്ബാബുവും ഒന്നിക്കുന്ന പുത്തന്‍ ചിത്രത്തിന്റെ അപ്പ്‌ഡേറ്റാണ് പുറത്ത് വന്നിരിക്കുന്നത്. ഇതുവരെയും ചിത്രത്തിന്റെ ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്ത് വന്നിട്ടില്ല. അതിനിടയിലാണ് മഹേഷ് ബാബുവും സാക്ഷാല്‍ പ്രിയങ്ക ചോപ്രയും രാജമൗലിയുടെ പോസ്റ്റിന് മറുപടിയുമായി എത്തിയത്.

കൈയില്‍ ഇന്ത്യ പാസ്‌പോര്‍ട്ട് പിടിച്ചുകൊണ്ട് നില്‍ക്കുന്ന സംവിധായകനും അതിന് സമീപം കൂട്ടിലടയ്ക്കപ്പെട്ട സിംഹഹത്തിന്റെ ചിത്രവുമുള്ള വീഡിയോയാണ് രാജമൗലി പോസ്റ്റ് ചെയ്തത്. ഇതിന് ക്യാപ്ഷന്‍ ക്യാപ്‌ചേഡ് എന്നാണ് നല്‍കിയിരിക്കുന്നത്. മഹേഷ് ബാബു മറ്റ് ചിത്രങ്ങളുടെ തിരക്കിലാണെന്നും അദ്ദേഹത്തെ ലോക്ക് ചെയ്‌തെന്നും കാണിക്കുന്ന രീതിയിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ALSO READ: കർണാടക മുഖ്യമന്ത്രി കസേരയിലേക്ക് വീണ്ടും കയറാനൊരുങ്ങി ഡി കെ ശിവകുമാർ; സ്ഥാനമൊഴിയുമെന്ന സൂചന നൽകി സിദ്ധരാമയ്യ

ഡിസ്‌നി ചിത്രമായ മുഫാസയുടെ തെലുങ്ക് വേര്‍ഷനില്‍, ആ കഥാപാത്രത്തിനായി ഡബ്ബ് ചെയ്തിരിക്കുന്നത് മഹേഷ് ബാബുവാണ്. അതായത് മഹേഷ് ബാബുവിനെയാണ് സിംഹമായി കാണിച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇത് ശരിവയ്ക്കുന്ന തരത്തില്‍ 2006ലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പോക്കിരിയിലെ ഞാന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ ഞാന്‍ എന്റെ വാക്കുതന്നെ പിന്നെ കേള്‍ക്കാറില്ലെന്ന് തെലുങ്കില്‍ കമന്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല ചിത്രത്തില്‍ നായികയായി എത്തുന്ന പ്രിയങ്ക ചോപ്ര ‘ഫൈനലി’ എന്ന കമന്റുമായി എത്തിയിട്ടുണ്ട്.

ജപ്പാനില്‍ ആര്‍ആര്‍ആറിന്റെ സ്‌ക്രീനിംഗിനിടയിലാണ് തന്റെ അടുത്ത ചിത്രം എഴുതി പൂര്‍ത്തിയാക്കിയെന്ന് രാജമൗലി വ്യക്തമാക്കിയത്. കാസ്റ്റിംഗ് പൂര്‍ത്തിയായിട്ടില്ലെന്നും നായകനെ മാത്രമേ തീരുമാനിച്ചിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ നായകന്റെ പേര് മഹേഷ് ബാബു എന്നാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യുന്നുണ്ടെന്നാണ് വിവരം. രണ്ട് ഭാഗങ്ങളിലായിട്ടായിരിക്കും ചിത്രം റിലീസ് ചെയ്യുക.

ALSO READ: തൃശൂരിലെ കനോലി കനാലില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News