തമന്നയ്ക്ക് സമ്മാനവുമായി സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്

രജനീകാന്ത് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജയിലര്‍’.തമന്നയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്.

ഷൂട്ടിംഗ് കഴിഞ്ഞ സമയത്ത് രജനീകാന്ത് തനിക്ക് നല്‍കിയ സമ്മാനമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തമന്ന. ആത്മീയ യാത്രയെക്കുറിച്ചുള്ള ഒരു പുസ്തകമാണ് സ്റ്റൈൽ മന്നൻ സഹതാരത്തിന് സമ്മാനിച്ചത്. തന്റെ ഓട്ടോഗ്രാഫ് കൂടി പകർത്തിയാണ് രജനീകാന്ത് പുസ്തകം സമ്മാനിച്ചത്.സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് സ്വപ്‌ന സാക്ഷാത്കാരമാണെന്നും തമന്ന കൂട്ടിച്ചേർത്തു.

also read:തിരുവനന്തപുരം എസ്എംവി ഗവൺമെന്റ് മോഡൽ എച്ച്എസ്എസിൽ ഇനി പെൺകുട്ടികളും പഠിക്കും

നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടി ജയിലറിനുണ്ട്.രമ്യാ കൃഷ്ണന്‍, ശിവരാജ് കുമാര്‍,ജി മാരിമുത്ത് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.അനിരുദ്ധ് സംഗീതസംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും സ്റ്റണ്ട് ശിവ സംഘട്ടന സംവിധാനവും നിര്‍വ്വഹിക്കുന്നു.

also read :ബിനു അടിമാലിയുടെ സർജറി കഴിഞ്ഞു; വിവരങ്ങൾ പങ്കുവെച്ച് അനൂപ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News