
രാജസ്ഥാനില്‍ 17 വയസുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച യുവതിക്ക് 20 വര്‍ഷം തടവ് ശിക്ഷ .പ്രതിക്ക് തടവ് ശിക്ഷ കൂടാതെ 45000 രൂപ പിഴയും ചുമത്തി. ബുണ്ടി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി സലിം ബദ്രയാണ് 30 വയസുള്ള ലാലിബായ് മോഗിയ എന്ന സ്ത്രീയ്ക്ക് ശിക്ഷ വിധിച്ചത്.
2023 ഒക്ടോബര്‍ 17നാണ് സംഭവം നടക്കുന്നത്. 16 വയസുള്ള തന്റെ മകനെ മോഗിയ വശീകരിച്ച് ഹോട്ടല്‍ മുറിയില്‍ താമസിപ്പിച്ചുവെന്ന ഇരയുടെ അമ്മ ആരോപിച്ചിരുന്നു. ആണ്‍കുട്ടിക്ക് മദ്യം നല്‍കിയതിന് ശേഷം ആറ് മുതല്‍ ഏഴ് ദിവസം വരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 363 (തട്ടിക്കൊണ്ടുപോകല്‍), ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും), ലൈംഗിക കുറ്റകുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here