ചെന്നൈ സൂപ്പർ കിംഗ്സിന് ഇത് രണ്ടാം തോൽവി; 6 റൺസിന്റെ വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ ആദ്യ വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. 6 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. രാജസ്ഥാൻ ഉയർത്തിയ 183 എന്ന വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്സിന് 20 ഓവറിൽ 176 റൺസ് എടുക്കാൻ മാത്രമേ ആയുള്ളൂ. ഇതോടെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ടാം തോൽവിയും ഏറ്റുവാങ്ങി.

ALSO READ: കാറിൽ നിന്ന് പടക്കം വലിച്ചെറിയുന്നതിനിടെ കാറിനുള്ളിൽ വച്ച് പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരുക്ക്

രാജസ്ഥാൻ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ടിരുന്നു ചെന്നൈ സൂപ്പർ കിങ്സിന് ആകട്ടെ ഇത് മൂന്നു മത്സരങ്ങൾക്കിടയിൽ ഉള്ള രണ്ടാം പരാജയമാണ്.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് എടുത്തു. നിതീഷ് റാണയുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറായാണ് രാജസ്ഥാന് കരുത്തായത്. 36 ബോളുകളില്‍ 81 റണ്‍സ് ആണ് റാണ അടിച്ചുകൂട്ടിയത്. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 28 പന്തുകളില്‍ 37 റണ്‍സാണ് നേടിയത്. സഞ്ജു സാംസണ്‍ 16 ബോളുകളില്‍ 20 റണ്‍സ് എടുത്തു. ധ്രുവ് ജൂരെല്‍ (7 പന്തില്‍ 3), വനിന്ദു ഹസരങ്ക (5 പന്തില്‍ 4), ഷിമ്രോന്‍ ഹെറ്റ്മെയര്‍ (16 പന്തില്‍ 19) എന്നിങ്ങനെയായിരുന്നു മറ്റ് പ്രധാന ബാറ്റര്‍മാരുടെ സ്‌കോറുകള്‍. പരാഗ് നേടിയ 37 റൺസ് ആണ് രാജസ്ഥാനെ മാന്യമായ സ്കോറിൽ എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News