രാജസ്ഥാന്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പുരോഗമിക്കുന്നു; 3 മണിവരെ പോളിങ് 55.63 ശതമാനം

രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 3 മണിവരെ സംസ്ഥാനത്ത് പോളിങ് 55.63 ശതമാനമാണ്. സംസ്ഥാനത്താകെ 5.26 കോടി വോട്ടര്‍മാരാണ് ഇന്നു വിധിയെഴുതുന്നത്. ഉയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത് തിജാര മണ്ഡലത്തിലാണ് 52.36 ശതമാനമാണ്. 3 മണിവരെ സംസ്ഥാനത്ത് പോളിങ് 55.63 ശതമാനമാണ്. മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉള്‍പ്പെടെയുള്ളവര്‍ പ്രമുഖര്‍ വോട്ടു രേഖപ്പെടുത്തി.

Also Read: ഭാരം 280 കിലോഗ്രാം; വീടിനുള്ളില്‍ കുടുങ്ങിയത് അഞ്ച് വര്‍ഷം, 60കാരന്‍ മരണത്തിന് കീഴടങ്ങി

ശ്രീഗംഗാനഗറിലെ കരന്‍പൂര്‍ സീറ്റ് ഒഴികെയുള്ള 199 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നിലവിലെ എംഎല്‍എയുമായ ഗുര്‍മീത് സിങ് കൂനറിന്റെ മരണത്തെ തുടര്‍ന്നാണ് കരന്‍പൂരിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel