രാജസ്ഥാനില്‍ പിതാവ് മകളെ കഴുത്തുമുറിച്ച ശേഷം തീകൊളുത്തി കൊന്നു

രാജസ്ഥാനിലെ പാലിയില്‍ പിതാവ് മകളെ കഴുത്തുമുറിച്ചശേഷം തീകൊളുത്തി കൊലപ്പെടുത്തി. ശിവ്‌ലാല്‍ മേഘ്വാള്‍ എന്നയാള്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. കുടുംബവുമായി വര്‍ഷങ്ങളായി അകന്നുകഴിയുകയായിരുന്നു ഇയാളെന്ന് പൊലീസ് അറിയിച്ചു.

Also Read: ഗവർണർക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഗുജറാത്തിലായിരുന്നു ശിവ്‌ലാലിന്റെ ഭാര്യയും മക്കളും താമസിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം നിര്‍മയെന്ന മുപ്പത്തിരണ്ടുകാരിയും സഹോദരിയും ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി വീണ്ടും പാലിയില്‍ എത്തി. വിവാഹത്തിന് പിന്നാലെ രണ്ട് മക്കളെയും വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയ പിതാവ് മൂത്ത മകളെ കൊലപ്പെടുത്തുകയായിരുന്നു. പിതാവിന്റെ കയ്യില്‍ രക്തം കണ്ട ഇളയ മകളാണ് ഗ്രാമവാസികളെയും പൊലീസിനെയും വിവരമറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News