കൈക്കൂലി കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍; രാജസ്ഥാനില്‍ മേയറെ പുറത്താക്കി

കൈക്കൂലി കേസില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മേയറെ സര്‍ക്കാര്‍ പുറത്താക്കി. രാജസ്ഥാനിലാണ് സംഭവം നടന്നത്. ശനിയാഴ്ച രാത്രിയാണ് ജയ്പൂര്‍ ഹെറിറ്റേജ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ മുനീഷ് ഗുര്‍ജാറെ പുറത്താക്കിയതായി സംസ്ഥാന തദ്ദേശ സ്വയം ഭരണ സ്ഥാപന വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.

Also read- ‘തോക്ക് കിട്ടിയില്ല’,യൂട്യൂബറുടെ വീട് കയറി ആക്രമിച്ചെന്ന കേസിൽ നടൻ ബാലയുടെ വീട്ടിൽ പൊലീസെത്തി

ഭൂമിക്ക് പട്ടയം നല്‍കുന്നതിന് രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് മേയറുടെ ഭര്‍ത്താവ് സുശീല്‍ ഗുര്‍ജാറെയും മറ്റ് രണ്ടുപേരെയും വെള്ളിയാഴ്ച ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 40 ലക്ഷം രൂപയും പട്ടയവും പിടിച്ചെടുത്തു. ഒപ്പമുണ്ടായിരുന്ന ആളുടെ വീട്ടില്‍ നിന്ന് എട്ടുലക്ഷം രൂപയും പിടിച്ചെടുത്തു. കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതോടെ കുറ്റക്കാരിയല്ലെന്ന് തെളിഞ്ഞാല്‍ മേയറെ തിരിച്ചെടുക്കും.

Also read- പാകിസ്ഥാനില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞ് 15 പേര്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News