സൂപ്പർ റോയൽസ്! ഐപിഎല്ലിൽ ചെന്നൈയെ എറിഞ്ഞു വീഴ്ത്തി രാജസ്ഥാൻ; സൂര്യവൻഷിക്ക് ഫിഫ്റ്റി

ഐപിഎൽ 2026 സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അഞ്ചു തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെ എട്ടു വിക്കറ്റുകൾക്ക് തകർത്ത് രാജസ്ഥാൻ റോയൽസ്. ഗുവാഹത്തിയിൽ നടന്ന മൽസരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം പതിമൂന്നാം ഓവറിൽ തന്നെ രാജസ്ഥാൻ മറികടന്നു.

ഓപ്പണർ വൈഭവ് സൂര്യവൻഷിയുടെ തകർപ്പൻ അർദ്ധസെഞ്ചുറിയാണ് രാജസ്ഥാന് മികച്ച വിജയം നൽകിയത്. വെറും 17 പന്തുകളിൽ നിന്നും 52 റൺസ് നേടിയ താരം നാല് ബൗണ്ടറികളും അഞ്ചു സിക്സറുകളും അടിച്ചുകൂട്ടി. ഐപിഎൽ ചരിത്രത്തിലെ മൂന്നാമത്തെ വേഗമേറിയ ഫിഫ്റ്റി ആണ് യുവതാരം അടിച്ചത്. ധ്രുവ് ജൂറെൽ 18 റൺസെടുത്ത് പുറത്തായപ്പോൾ ഓപ്പണർ യശസ്‌വി ജൈസ്വാളും (38) നായകൻ റയാൻ പരാഗും (14) പുറത്താകാതെ നിന്നു. രാജസ്ഥാന്റെ രണ്ട് വിക്കറ്റുകളും നേടിയത് അൻഷുൽ കാംബോജ് ആണ്.

Also read: ഹാർദിക്കിന് ശേഷം ആര്? ഇന്ത്യക്കാവശ്യമായ പേസ് ഓൾറൗണ്ടർമാരെ ഐപിഎൽ 2026 സമ്മാനിക്കുമോ?
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ രാജസ്ഥാൻ ബൗളർമാർ എറിഞ്ഞിട്ടു. ചെന്നൈയ്ക്ക് വേണ്ടി ഓപ്പണർ ആയി അരങ്ങേറിയ സഞ്ജു സാംസണിനെ (6) രണ്ടാം ഓവറിൽ തന്നെ ബർഗർ വീഴ്ത്തിയപ്പോൾ അടുത്ത ഓവറിൽ നായകൻ റിതുരാജ് ഗെയ്ക്‌വാദും മടങ്ങി. ജേമി ഓവർട്ടൻ 43 റൺസുമായി പൊരുതി നോക്കിയെങ്കിലും ടീം 127 റൺസെടുത്ത് പുറത്തായി. രാജസ്ഥാന് വേണ്ടി ആർച്ചർ, ബർഗർ, ജഡേജ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News