ഇതെന്തൊരു ‘ദ്രാവിഡ്’; തന്ത്രങ്ങളെല്ലാം പിഴക്കുന്നു, വിമര്‍ശന ചൂളയില്‍ കോച്ചും സഞ്ജുവും

rajasthan-royals-sanju-samson-rahul-dravid

രാജസ്ഥാൻ റോയൽസിന്റെ ഫാൻസ് കട്ടക്കലിപ്പിലാണ്. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ സൂപ്പര്‍ ഓവറില്‍ രാജസ്ഥാന്‍ റോയല്‍സിന് വലിയ പിഴവ് സംഭവിച്ചതാണ് വിമർശനത്തിന് പ്രധാന കാരണം. കോച്ച് രാഹുൽ ദ്രാവിഡിന്റെയും ക്യാപ്റ്റൻ സഞ്ജു സാംസണിന്റെയു തീരുമാനങ്ങൾക്കും തന്ത്രങ്ങൾക്കും എതിരെയാണ് വിമർശനം ഉയരുന്നത്.


ഡൽഹിയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് മത്സരം സമനിലയിലാക്കിയതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് പോകുകായയിരുന്നു. ഷിമ്രോണ്‍ ഹെറ്റ്‌മെയറെയും റിയാന്‍ പരാഗിനെയും (ഇടത്- വലത് കോമ്പിനേഷന്‍) ആണ് രാജസ്ഥാൻ ബാറ്റിങിന് അയച്ചത്. യശസ്വി ജയ്സ്വാളിനെ മൂന്നാം ബാറ്ററായും തെരഞ്ഞെടുത്തു. ഇത് മണ്ടൻ തീരുമാനമായാണ് വിലയിരുത്തപ്പെടുന്നത്. സൂപ്പർ ഓവറിന്റെ ഗതിയും അങ്ങനെയായിരുന്നു. ഡി സിക്കായി സ്റ്റാര്‍ക്ക് ആണ് പന്ത് എറിഞ്ഞത്. 11 റണ്‍സ് മാത്രമാണ് വഴങ്ങിയത്. പരാഗും ജയ്സ്വാളും യഥാക്രമം നാലാമത്തെയും അഞ്ചാമത്തെയും പന്തുകളില്‍ റണ്ണൗട്ടായി.

Read Also: ഡൽഹിയെ മടയിൽ പോയി കീഴടക്കിയ മുംബൈക്ക് വിജയം തുടരാനാകുമോ; രണ്ടും കൽപിച്ച് ഹൈദരാബാദും

മത്സരത്തിൽ 28 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ നിതീഷ് റാണയെയും ജയ്സ്വാളിനെയും ആദ്യം അയക്കണമായിരുന്നുവെന്നാണ് ക്രിക്കറ്റ് വിദഗ്ധർ പറയുന്നത്. ചേതേശ്വര്‍ പൂജാരയും ഇയാന്‍ ബിഷപ്പും ഇക്കാര്യം തുറന്നുപറഞ്ഞു. യശസ്വി കുറച്ച് പന്തുകള്‍ നേരിട്ടിരുന്നെങ്കില്‍ സ്റ്റാര്‍ക്ക് സമ്മര്‍ദത്തിലാകുമായിരുന്നു. യോർക്കറുകളാണ് സ്റ്റാർക്ക് എറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News