ലേലം, കോച്ച്, റിറ്റെൻഷൻ, കൂടെ ക്യാപ്റ്റൻ്റെ പരുക്കും; രാജസ്ഥാന് ഈ വര്‍ഷം പിഴച്ചത് ഇങ്ങനെയൊക്കെ

rajasthan-royals

പ്രാർത്ഥന ശ്രീനിവാസൻ

ഐ പി എലിന്റെ ആദ്യ ജേതാക്കളാണ് രാജസ്ഥാന്‍ റോയല്‍സ്. എന്നാല്‍ ഈ സീസണില്‍ നിന്നും രാജസ്ഥാന്‍ റോയല്‍സും പുറത്തായിരിക്കുന്നു. സീസണ്‍ ഏറെ പ്രതീക്ഷയോടെയാണ് രാജസ്ഥാന്‍ ആരംഭിച്ചതെങ്കിലും നല്ല മത്സരങ്ങള്‍ ഒന്നും തന്നെ കാഴ്ച വെക്കാന്‍ ഈ വര്‍ഷം ടീമിന് സാധിച്ചില്ല. 11 മത്സരങ്ങളില്‍ എട്ടിലും രാജസ്ഥാന്‍ തോല്‍വി ഏറ്റുവാങ്ങി. പോയിന്റ് ടേബിളിലും രാജസ്ഥാന്‍ താഴെത്തട്ടിലാണ്. ട്രെന്റ് ബോള്‍ട്ടും ബട്ട്‌ലറും ചഹലും അശ്വിനും… അങ്ങനെ കഴിഞ്ഞവര്‍ഷം ബാലന്‍സ്ഡ് ടീമുണ്ടായിരുന്ന രാജസ്ഥാന് ഈ വര്‍ഷം പിഴച്ചതെവിടെ? കഴിഞ്ഞ വര്‍ഷം പ്ലേ ഓഫ് കളിച്ച ടീമിന്റെ പ്ലേ ഓഫ് സാധ്യത ഈ സീസണില്‍ മുംബൈയുമായുള്ള ഹോം ഗ്രൗണ്ടിലെ മത്സരത്തില്‍ അവസാനിച്ചു. വൈഭവ് സുര്യവംശിയുടെ ബാറ്റിങ് പ്രകടനം പ്രതീക്ഷിച്ച ആരാധകര്‍ക്കും വിഷമിക്കേണ്ടി വന്നു. റോയല്‍സ് മങ്ങിത്തുടങ്ങിയതെവിടെ?

Read Also: തലയ്ക്കും രക്ഷപ്പെടുത്താനായില്ല, സമ്പൂർണ പരാജയം; ചെന്നൈയുടെ പ്രതാപ കാലം അവസാനിച്ചോ?

രാജസ്ഥാനിനു ആദ്യ പിഴവ് സംഭവിച്ചത് ലേലത്തില്‍ നിന്ന് തന്നെയാണ്. ടീം സഞ്ജു സാംസണെ മാത്രമേ നിലനിര്‍ത്തിയുള്ളു. ടീമിന്റെ നേതൃത്വം കുമാർ സങ്കക്കാരയില്‍ നിന്നും രാഹുല്‍ ദ്രാവിഡ് ഏറ്റടുത്തത് സംതൃപ്തകരമാണോ എന്ന് പരിശോധിക്കുകയും വേണം. ഈ വര്‍ഷം സഞ്ജുവിന്റെ പരുക്ക് ടീമില്‍ ശൂന്യതയുണ്ടാക്കി. 22കാരന്‍ റിയാന്‍ പരാഗ് ടീം ക്യാപ്റ്റനായതും വൈഭവ് സുര്യവംശിയുടെ ഓപ്പണിങും സഞ്ജുവിന്റെ അഭാവത്തിന്റെ ബാക്കിപത്രങ്ങളാണ്.

ബാറ്റര്‍മാരുടെ സ്ഥിരതയില്ലാത്ത പെര്‍ഫോമന്‍സും ടീമിന് തിരിച്ചടിയായി. സ്പിന്നര്‍മാരുടെ മോശം പ്രകടനവും ടീമിന്റെ വീഴ്ചക്ക് കാരണമായി. എതിര്‍ ടീമുകളിലെ മോശം ബാറ്റിങ് കാഴ്ചവെച്ചവരുടെ വിക്കറ്റ് നേടാന്‍ പോലും രാജസ്ഥാന് ബൗളിങ് സഖ്യത്തിനായില്ല എന്നതും നിരാശാജനകമാണ്. പവര്‍ പ്ലേയില്‍ ഏറ്റവുമധികം റണ്‍റേറ്റ് ഉണ്ടായിരുന്ന ടീമാണ് രാജസ്ഥാൻ റോയല്‍സ്. 10.38 എന്ന നിരക്ക് മിഡില്‍ ഓവറുകളിലും ഡെത്ത് ഓവറുകളിലും രാജസ്ഥാന് നിലനിര്‍ത്താനായില്ല.

Read Also: ‘സീ യു സൂൺ വിഘ്നേഷ്’; മ്മടെ മലപ്രം ചെക്കന് മുംബൈ ഇന്ത്യൻസിന്റെ ഹഗ്

രാജസ്ഥാന്‍ റോയല്‍സിന് ഈ സീസണില്‍ ഒരു തിരിച്ചുവരവില്ല. സഞ്ജുവിന്റെയും ആര്‍ ആറിന്റെയും ഫാന്‍സിനു ഇക്കുറി നിരാശയാണ് ഫലം. ആരാധകര്‍ വൈഭവ് സുര്യവംശിയുടെ സെഞ്ചുറിയില്‍ ആശ്വസിക്കേണ്ടി വരും. അടുത്ത സീസണില്‍ മടങ്ങി വരുമോ രാജസ്ഥാൻ റോയല്‍സ്… കാത്തിരിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News