ബിഗ് ഡീൽ! രാജസ്ഥാൻ റോയൽസിനെ അമേരിക്കൻ വ്യവസായി 15300 കോടി രൂപയ്ക്ക് വാങ്ങിയോ?

rajasthan-royals

ഇന്ത്യൻ പ്രീമിയർ ലീഗ് മുൻ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിനെ 15300 കോടി രൂപ മുടക്കി അമേരിക്കൻ വ്യവസായി വാങ്ങിയെന്നു റിപ്പോർട്ടുകൾ. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം അമേരിക്കൻ വ്യവസായി കാൽ സോമണിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം ആണ് പ്രഥമ ഐപിഎൽ കിരീടജേതാക്കളെ സ്വന്തമാക്കിയത്. വാൾമാർട്ട് , അമേരിക്കൻ വ്യവസായി റോബ് വാൾട്ടണും ഹാംപ് കുടുംബവും സോമണിയുടെ പിന്നിലുണ്ടെന്നാണ് റിപോർട്ടുകൾ പറയുന്നത്.വാൾമാർട്ട് കുടുംബത്തിൽപ്പെട്ട അമേരിക്കൻ വ്യവസായി റോബ് വാൾട്ടണും ഹാംപ് കുടുംബവും. വരാനിരിക്കുന്ന ഐപിഎൽ 2026 സീസണിന് ശേഷം വിൽപ്പന പ്രാബല്യത്തിൽ വരും.

Also Read: ഐപിഎല്ലിൽ സ്ലീവ്‌ലെസ് വസ്ത്രങ്ങൾക്ക് വിലക്ക്; പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ബിസിസിഐ

ഇക്കൊല്ലത്തെ സീസൺ അവസാനിക്കുന്ന ഉടനെ നടപടി പ്രാബല്യത്തിൽ വരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. പ്രഥമ ഐപിഎൽ ജേതാക്കളായ റോയൽസ് ടീം ലീഗിലെ തന്നെ ഏറ്റവും അധികം ആരാധകരുള്ള ടീമുകളിൽ ഒന്നാണ്. ഷെയിൻ വോൺ, രാഹുൽ ദ്രാവിഡ്, ഷെയിൻ വാട്സൺ, യൂസഫ് പത്താൻ , സഞ്ജു സാംസൺ എന്നീ പ്രമുഖർ കളിച്ചിട്ടുള്ള ടീം ഈ സീസണിൽ റയാൻ പരാഗിന്റെ നേതൃത്വത്തിലാണ് കളിക്കാനിറങ്ങുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News