വെള്ളവുമില്ല പതയുമില്ല, ഇങ്ങനെയും പാത്രം വൃത്തിയാക്കാം; വൈറല്‍ വീഡിയോ കാണാം

പാത്രം കഴുകുക എന്നത് വലിയൊരു ടാസ്‌ക് തന്നെയാണ് പലയാളുകള്‍ക്കും. വെള്ളവും സോപ്പും ഉപയോഗിച്ച് പാത്രം കഴുകുന്നത് ശീലമാക്കിയവരാണ് നമ്മള്‍. ഇന്ന് പാത്രം വൃത്തിയാക്കാന്‍ സോപ്പുകള്‍ക്ക് പുറമേ ജെല്ലുകളുകള്‍ സഹിതം ലഭ്യവുമാണ്. എന്നാണ് പണ്ട് പാത്രം കഴുകാന്‍ മറ്റ് പല രീതികളായിരുന്നു പിന്തുടര്‍ന്നിരുന്നത്. പുളി കൊണ്ടും, ചാമ്പല്‍ കൊണ്ടും പാത്രം കഴുകുന്ന ഒരു പഴയകാലം ഇന്ന് ഓര്‍ക്കുന്നവരുണ്ടാകും. ഇതിനൊപ്പം തന്നെ മറ്റൊരു രീതിയും പിന്‍തുടര്‍ന്നിരുന്നു. അതിനായി ഉപയോഗിച്ചിരുന്നത് മണലായിരുന്നു. വെള്ളവും വേണ്ട സോപ്പും വേണ്ട കുറച്ച് മണലുണ്ടെങ്കില്‍ പാത്രം ക്ലീന്‍.

ALSO READ:  മുസ്ലീം വിശ്വാസികളെ തൂണുകളില്‍ കെട്ടിയിട്ട് അടിച്ചു; ഗുജറാത്ത് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

മണല്‍ കൊണ്ട് പാത്രം വൃത്തിയാക്കുന്ന ഒരാളുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഇത് ചിത്രീകരിച്ചിരിക്കുന്നത് രാജസ്ഥാനിലെ താര്‍ മരുഭൂമിയില്‍ നിന്നാണ്. വെള്ളമോ സോപ്പോ ഒന്നുമില്ലാതെ പാത്രം മണല്‍ കൊണ്ട് വൃത്തിയാക്കുന്നയാളെ താര്‍ മരുഭൂമിയിലെ ശാസ്ത്രജ്ഞന്‍ എന്നാണ് നെറ്റിസണ്‍സ് ഇപ്പോള്‍ വിളിക്കുന്നത്. പഴയ രീതികള്‍ പരിചയമില്ലാത്ത പലരും അമ്പരക്കുന്ന റീയാക്ഷനാണ് ഈ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നതും. പുതിയ പുതിയ ഉത്പന്നങ്ങളും രീതികളും വന്നതോടെയാണ് ഇത്തരം രീതികള്‍ ഇല്ലാതായതെന്ന് പലരും അനുഭവം പങ്കുവയ്ക്കുന്നുമുണ്ട്.

ALSO READ:  എഎഫ്‌സി ഏഷ്യന്‍കപ്പ്: ഇന്ത്യ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ ഉറപ്പിക്കുമോ? നേരിടേണ്ടത് സിറിയയെ

വീഡിയോയില്‍ കുറച്ച് പാത്രങ്ങള്‍ക്കരികില്‍ ഇരിക്കുകയാണ്. അതില്‍ നിന്നും ഒരു പാത്രമെടുത്ത് വൃത്തിയാക്കാന്‍ തുടങ്ങി. ആദ്യം വെറും കൈ ഉപയോഗിച്ച് പാത്രം വൃത്തിയാക്കുന്നു പിന്നാലെ അതിലേക്ക് കുറച്ച് മണല്‍ ഇട്ടശേഷം അത് വൃത്തിയാക്കിയെടുക്കുകയാണ്.

ALSO READ:  എഎഫ്‌സി ഏഷ്യന്‍കപ്പ്: ഇന്ത്യ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ ഉറപ്പിക്കുമോ? നേരിടേണ്ടത് സിറിയയെ

View this post on Instagram

A post shared by Ram Jitta (@ram_jitta)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News