
കേരള സ്റ്റോറി 2നെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ. ഇത് സിനിമയല്ല യാഥാർഥ്യമാണെന്നാണ് ചന്ദ്രശേഖറിൻറെ വാദം. കേരള സ്റ്റോറി ഒരു കെട്ടുകഥയല്ലെന്നും മറിച്ച് കേരളത്തിലെ യാഥാർഥ്യമാണെന്നും വാദിക്കുകയാണ് അദ്ദേഹം. കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും അത് സിനിമയിൽ അവതരിപ്പിക്കുന്നതിൽ തെറ്റില്ലെന്നുമാണ് അദ്ദേഹം വാദിക്കുന്നത്. എന്നാൽ സിനിമയിൽ കാണിക്കുന്നത് പോലെ കേരളത്തിൽ എവിടെയെങ്കിലും ആരെയെങ്കിലും നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ എന്ന ചോദ്യത്തിന് അദ്ദേഹത്തിന് ഉത്തരവുമില്ല..
Also read: കേരള സ്റ്റോറി വൺ തള്ളിക്കളഞ്ഞത് പോലെ ഇതും തള്ളിക്കളയും ; കേരള സ്റ്റോറി 2 ട്രെയിലറിനെതിരെ സജി ചെറിയാൻ
ഈ സിനിമയ്ക്കെതിരെ സംസാരിക്കുന്ന മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പാണെന്നാണ് രാജീവ് ചന്ദ്രശേഖർ ആരോപിക്കുന്നത്. കേരളാ ഫയൽ ഇഷ്ടമില്ലാത്തവർ കാണണ്ട, അത് പറയാൻ മുഖ്യമന്ത്രി ആരാണെന്നാണ് ചന്ദ്രശേഖർ ചോദിക്കുന്നത്. സ്വന്തം നാടിനെ അപഹസിക്കുന്നതിനെതിരെ ഭരണാധികാരി എന്ന നിലയിൽ മുഖ്യമന്ത്രി സംസാരിക്കുന്നത് സ്വാഭാവികമാണെന്ന് മനസ്സിലാകാത്തതാണോ അതോ അദ്ദേഹത്തിന്റെ അറിവില്ലായ്മ ആണോ…?
ലൗ ജിഹാദ് പോലുള്ള ആരോപണങ്ങൾ മുഖ്യമന്ത്രിക്കെതിരെ ഉന്നയിക്കുമ്പോഴും അത് ശരിയാണെന്ന് സ്ഥാപിക്കാനുള്ള വസ്തുതകൾ അദ്ദേഹത്തിന്റെ പക്കൽ ഇല്ല. വായിൽ തോന്നിയത് വെറുതേയങ്ങ് വർഷിക്കുകയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ്. കേരളത്തെ ആക്ഷേപിക്കുന്നതിനും സാമുദായിക ഭിന്നിപ്പുണ്ടാക്കുന്നതിനുമായി സംഘപരിവാർ നിർമ്മിച്ച ഒരു പ്രൊപ്പഗണ്ട സിനിമയാണിതെന്ന് വ്യക്തമാണ്. കേരളത്തിന്റെ പാരമ്പര്യത്തെയും മതനിരപേക്ഷതയെയും അവഹേളിക്കുന്ന ഈ ചിത്രത്തിന്, ബിജെപി നേതൃത്വം പൂർണ്ണ പിന്തുണയാണ് നൽകുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

