ആഹാ ഇപ്പോ അങ്ങനെയായോ…! പരസ്യ സംവാദ വിഷയത്തിൽ ഉരുണ്ടുകളിച്ച് രാജീവ് ചന്ദ്രശേഖർ

Nemom debate controversy

രസ്യ സംവാദ വിഷയത്തിൽ ഉരുണ്ടുകളിച്ച് നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. താൻ പറഞ്ഞ ദിവസവും സമയവും രാജീവ് ചന്ദ്രശേഖരന് പറ്റില്ലെങ്കിൽ അദ്ദേഹം തീരുമാനിക്കുന്ന സമയത്ത് താൻ സംവാദത്തിന് തയ്യാറാണെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി. എന്നാൽ ശിവൻകുട്ടി മാത്രം പോരാ മുഖ്യമന്ത്രിയും വേണം സംവാദത്തിന് എന്നതാണ് രാജീവ് ചന്ദ്രശേഖരന്റെ പുതിയ വാദം.

Also read: ആ അടവ് ഏറ്റില്ല; ശബരിമല സ്വർണ്ണ മോഷണ കേസിലേക്ക് ‘യു-ടേൺ’ അടിച്ച് പ്രതിപക്ഷ നേതാവ്

നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറാണ് നേമം മണ്ഡലത്തിലെ വികസനം സംബന്ധിച്ച വിഷയത്തിൽ ആദ്യം പരസ്യ സംവാദത്തിന് എൽഡിഎഫ് സ്ഥാനാർഥിയായ വി ശിവൻകുട്ടി തയ്യാറുണ്ടോ എന്ന് ചോദിച്ചത്. തുടർന്ന് ഈ മാസം 29ന് പരസ്യ സംവാദം പൂജപ്പുരയിൽ വച്ച് നടത്താമെന്ന് വി ശിവൻകുട്ടി പരസ്യമായി പ്രഖ്യാപിച്ചു.

Also read: “കേരളത്തിന്റെ വികസനക്കുതിപ്പ് തടയാൻ യുഡിഎഫിനെ അധികാരത്തിലെത്തിക്കൂ,” വിചിത്ര വാദവുമായി ആസാദ് മലയാട്ടിൽ

എന്നാൽ നിലവിൽ രാജീവ് ചന്ദ്രശേഖർ ഉരുണ്ടുകളിക്കുന്ന സമീപനമാണ് ഇതിൽ സ്വീകരിക്കുന്നത്. ഈ മാസം 29ന് പ്രധാനമന്ത്രി പാലക്കാട് എത്തുന്ന ദിവസമാണ് എന്നതായിരുന്നു രാജീവ് ചന്ദ്രശേഖരന്റെ വാദം. അങ്ങനെയാണെങ്കിൽ രാജീവ് ചന്ദ്രശേഖർ തീരുമാനിക്കുന്ന സമയത്ത് താൻ സംവാദത്തിന് തയ്യാറാണെന്ന് വി ശിവൻകുട്ടി പ്രതികരിച്ചു.

Also read: തെരഞ്ഞെടുപ്പ് കാലത്തെങ്കിലും അടങ്ങിയിരുന്നൂടെ ? ഇലക്ഷൻ സ്ക്വാഡ് ഉദ്യാഗസ്ഥർക്ക് കോൺഗ്രസ് പ്രവർത്തകരുടെ ക്രൂരമർദ്ദനം

അപ്പോൾ കണ്ടത് വീണ്ടും നിലപാട് മാറ്റുന്ന രാജീവ് ചന്ദ്രശേഖറിനെയാണ്. ശിവൻകുട്ടി മാത്രം പോരാ മുഖ്യമന്ത്രി കൂടി വേണം പരസ്യ സംവാദത്തിന് എന്നതായിരുന്നു പുതിയ വാദം. ചുരുക്കത്തിൽ പരസ്യ സംവാദം എന്ന ആശയം മുന്നോട്ടുവെച്ച രാജിവ് ചന്ദ്രശേഖർ തന്നെ അതിൽ നിന്നും പിൻവലിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. സംവാദത്തിന് വന്നാൽ വികസനം ചർച്ചയാകും എന്ന വിലയിരുത്തൽ ആണ് ഇതിന് കാരണം എന്നാണ് ഉയരുന്ന അഭിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News