‘കേരളത്തിലാകെ ഭീതി വിതയ്ക്കുന്ന ഒരു കൊടുമണ്‍ പോറ്റിയായി രാജീവ് ചന്ദ്രശേഖര്‍ സ്വയം സങ്കല്‍പ്പിക്കുന്നു’; ഈ ഹുങ്കിന് മറുപടി കൊടുത്തേ തീരൂവെന്നും ഡോ. തോമസ് ഐസക്

rajeev-chandrasekhar-dr-thomas-isaac

എമ്പുരാന്‍ സിനിമയുടെ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്, തൊട്ടുപിന്നാലെ എമ്പുരാന്‍ സംവിധായകന്‍ പൃഥ്വിരാജിന് നോട്ടീസ്… ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റായി അവരോധിതനായ രാജീവ് ചന്ദ്രശേഖറിന് കേന്ദ്രത്തിലുള്ള സ്വാധീനത്തിന്റെയും പിടിപാടിന്റെയും തെളിവാണത്രേ ഈ സ്‌പോട്ട് ആക്ഷന്‍. കേരളത്തിലാകെ ഭീതി വിതയ്ക്കുന്ന ഒരു കൊടുമണ്‍ പോറ്റിയായി രാജീവ് ചന്ദ്രശേഖര്‍ സ്വയം സങ്കല്‍പ്പിക്കുന്നുവെന്ന് തോന്നുന്നു. ജൂനിയര്‍ മാന്‍ഡ്രേക്കിന്റെ പ്രതിമ പണി തുടങ്ങി എന്നു പറഞ്ഞതുപോലെ, രാജീവ് ചന്ദ്രശേഖര്‍ പണി തുടങ്ങിയിരിക്കുകയാണെന്നും ഡോ. തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: ആന്‍റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പ് നോട്ടീസ്; 2 സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ നിർദേശം

പ്രസിഡന്റിന് പറ്റിയ കിങ്കരന്‍ തന്നെ കേന്ദ്രമന്ത്രി സുരേഷ്ഗോപിയും. ഇവരൊക്കെ ഏത് സ്വപ്ന ലോകത്താണോ അഭിരമിക്കുന്നത്! വടക്കേ ഇന്ത്യയിലെയും കര്‍ണാടകത്തിലെയും പോലെ എന്തും ഈ കേരളത്തിലുമാവാം എന്ന ഇദ്ദേഹത്തിന്റെ ഹുങ്കിന് മറുപടി കൊടുത്തേ തീരൂ. എമ്പുരാന്‍ സിനിമയ്ക്ക് നേരെ ബിജെപി ഉയര്‍ത്തിയ ഭീഷണിയും ആ സിനിമയുടെ പ്രവര്‍ത്തകര്‍ക്ക് നേരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കൊണ്ടുള്ള കടന്നാക്രമണവും സാംസ്‌കാരിക കേരളത്തോടുള്ള വെല്ലുവിളിയാണ്. ഇതിനെ പ്രതിരോധിച്ചേ തീരൂവെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് താ‍ഴെ വിശദമായി വായിക്കാം:



whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News