
പ്രമുഖരായ എല്ലാ നേതാക്കളെയും പിന്തളളി മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറെ ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. കെ സുരേന്ദ്രനെയും വി മുരളീധരനെയും വെട്ടിയാണ് രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടി അധ്യക്ഷന്റെ സ്ഥാനത്തെത്തുന്നത്. കെ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.
പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനായി ബിജെപി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇന്ന് തിരുവനന്തപുരത്ത് നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ രാജീവ് ചന്ദ്രശേഖറും ആര്‍എസ്എസ് നേതാവ് എ ജയകുമാറും പങ്കെടുത്തിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ പുതിയൊരു മുഖം അധ്യക്ഷ സ്ഥാനത്ത് എത്തണമെന്നതായിരുന്നു ദേശീയ നേതൃത്വത്തിന്റെ നിലപാട്. കോര്‍ കമ്മിറ്റിയില്‍ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെ പേരാണ് നിര്‍ദേശിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here