‘കൈരളി ഒന്നും ചോദിക്കരുത്…’; ധാര്‍ഷ്‌ട്യത്തോടെ രാജീവ് ചന്ദ്രശേഖര്‍, പ്രതികരണം റിപ്പോര്‍ട്ടര്‍ ചോദ്യമുയര്‍ത്തുന്നതിന് മുന്‍പ്

കൈരളി ന്യൂസിന്റെ ചോദ്യങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിച്ച് തിരുവന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തിരുവന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തിലാണ് സംഭവം. കൈരളി ന്യൂസ് റിപ്പോർട്ടർ സുലേഖ ശശികുമാർ ചോദ്യം ഉയർത്തുന്നതിന് മുൻപാണ് രാജീവ് ചന്ദ്രശേഖറിന്റെ ദാർഷ്ട്യത്തോടെയുള്ള പ്രതികരണം.

ALSO READ: ‘സിനിമയിലെ പൊലീസ് ഒന്നുമല്ല, എല്ലാം നേരിട്ട് കണ്ട് ബോധ്യപ്പെട്ടു, കേരള പൊലീസ് മാതൃകയാണ്’, മോഷണക്കേസിലെ പ്രതിയുടെ അറസ്റ്റിൽ പ്രതികരിച്ച് ജോഷി

‘കൈരളി ഒന്നും ചോയ്ക്കല്ലേ’ എന്നായിരുന്നു രാജീവ് ചന്ദ്രശേഖർ ചോദ്യങ്ങൾ ഉന്നയിക്കും മുൻപേ സുലേഖ ശശികുമാറിനോട് പറഞ്ഞത്. മറ്റു മാധ്യമങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്കും രാജീവ് ഉത്തരം പറഞ്ഞില്ലെന്ന് മാത്രമല്ല തൻ്റെ കയ്യിലുള്ള പുസ്തകത്തിൽ പറയുന്ന കാര്യത്തെ കുറിച്ച് മാത്രമേ ചോദിക്കാവൂ എന്നും എൻഡിഎ സ്ഥാനാർഥി ആജ്ഞാപിച്ചു.

ALSO READ: ‘കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാരായ മുസ്‍ലിംകൾക്ക് വീതിച്ചുനൽകും’; വിദ്വേഷ പ്രസംഗവുമായി മോദി

അതേസമയം, രാജീവ് ചന്ദ്രശേഖർ നൽകിയ സത്യവാങ്മൂലം സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി സുപ്രീംകോടതി അഭിഭാഷക. രാജീവ് ചന്ദ്രശേഖർ തെറ്റായ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം നൽകുന്നത് രണ്ടാം തവണയെന്ന് പരാതിക്കാരിയായ അഭിഭാഷക ആവണി ബൻസാൽ വ്യക്തമാക്കി. രാജ്യസഭ തെരഞ്ഞെടുപ്പിന് സമർപ്പിച്ചതും ഇതേ വിവരങ്ങളാണെന്നും, തെരഞ്ഞെടുപ്പ് കമീഷൻ പരാതിക്ക് മേൽ അടയിരിക്കുകയാണെന്നും ആവണി ബൻസാൽ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News