‘ജെഎസ്കെ വിവാദം ഞാൻ പഠിച്ചിട്ടില്ല, പഠിക്കാൻ ഉദ്ദേശിക്കുന്നുമില്ല’; ജാനകി സിനിമ വിവാദത്തിൽ ഒഴിഞ്ഞു മാറി രാജീവ് ചന്ദ്രശേഖർ

ജാനകി സിനിമ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജെഎസ്കെ വിവാദം താൻ പഠിച്ചിട്ടില്ല, പഠിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. സിബിഎഫ്സി ഒരു സ്വതന്ത്ര സംവിധാനമാണ്. അതിൽ ആരും ഇടപെടാറില്ല. സിനിമാ സംഘടനകൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്. അവർ പ്രതിഷേധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച വിഷയത്തിൽ സെൻസർ ബോർഡിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്ന് കോടതി ചോദിച്ചു . ജാനകി എന്ന പേരിന് മതവിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നം ഉണ്ടെന്നായിരുന്നു സെൻസർ ബോർഡിൻറെ വാദം.

ALSO READ:കൊല്ലത്ത് മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നായകനായ സിനിമ ജെ എസ് കെ ക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെ നിർമ്മാതാക്കൾ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് നഗരേഷ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് പരിഗണിച്ചത്. സിനിമയിലെ ജാനകി എന്ന കഥാപാത്രത്തിന്റെ പേര് മാറ്റാൻ നിർദ്ദേശം നൽകിയതായി സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതി കടുത്ത വിമർശനം ഉന്നയിച്ചത്.

ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്ന് കോടതി ചോദിച്ചു. ജാനകി എന്നത് പൊതുവായി ഉപയോഗിക്കുന്ന പേരാണ്. നേരത്തെയും സമാന പേരുകളിൽ സിനിമകൾ ഇറങ്ങിയിട്ടുണ്ടല്ലോ എന്നും, അന്നൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോൾ എങ്ങനെ ഉണ്ടായി എന്നും കോടതി ആശ്ചര്യം പ്രകടിപ്പിച്ചു.

ജാനകി എന്ന പേരിന് മതവിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നം ഉണ്ടെന്നും അത് മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും കേന്ദ്രസർക്കാർ വാദിച്ചു. സിനിമകൾക്ക് എന്ത് പേര് നൽകിയാൽ എന്താണെന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രായപൂർത്തിയായവർക്ക് മാത്രം കാണാവുന്ന ഉള്ളടക്കം സിനിമയിൽ ഉണ്ട് എന്നായി സെൻസർ ബോർഡിന്റെ പുതിയ വാദം. തുടർന്നാണ് തീരുമാനം രേഖാ മൂലം തിങ്കളാഴ്ചയ്ക്കകം അറിയിക്കാൻ സെൻസർ ബോർഡിനോട് കോടതി നിർദേശിച്ചത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News