‘കുമ്മനടി’ എന്ന വന്‍മരം വീണു, ഇനി ‘ചന്ദ്രനടി’; രാജീവ് ചന്ദ്രശേഖര്‍ എയറില്‍

rajeev-chandrasekhar-social-media-chandranadi

വി‍ഴിഞ്ഞം തുറമുഖ ഉദ്ഘാടനവേദിയില്‍ മണിക്കൂറുകള്‍ക്ക് മുമ്പേയെത്തി സ്ഥാനം പിടിച്ച് പരിഹാസ്യനായ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം. ക്ഷണിക്കാത്ത പരിപാടികള്‍ക്കെത്തുന്നതിന്റെ സോഷ്യല്‍ മീഡിയ പ്രയോഗമായ കുമ്മനടി എന്ന വന്‍ മരം വീണെന്നും ഇനിയത് രാജീവിന്റെ പേരില്‍ ചന്ദ്രനടി എന്ന പേരില്‍ അറിയപ്പെടുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇനി നിന്‍റെ പേര് കുമ്മനടി എന്നല്ല ചന്ദ്രനടി ആണെന്ന് സിനിമാ ഡയലോഗ് തരത്തിലും ഇത് പ്രചരിക്കുന്നുണ്ട്.

പകല്‍ 11ന് ആരംഭിക്കുന്ന ഉദ്ഘാടനചടങ്ങുകള്‍ക്ക് രാവിലെ 8.45ന് തന്നെ രാജീവ് ചന്ദ്രശേഖരന്‍ വേദിയിലെത്തി സീറ്റ് പിടിക്കുകയായിരുന്നു. രണ്ട് മണിക്കൂറിലധികം ആണ് രാജീവ് ഒറ്റയ്ക്ക് വേദിയില്‍ ഇരുന്നത്. ഇനി കസേര കിട്ടില്ല എന്നോര്‍ത്ത് നേരത്തെ വന്ന് സീറ്റ് പിടിച്ചതാണോ, ഞാന്‍ ഫസ്റ്റ് എത്തിയേ, കസേര ആദ്യം പിടിച്ചേ, വിവാഹ ബസില്‍ മുന്നിലെ സീറ്റില്‍ ഇരുന്നേ തുടങ്ങിയ ട്രോളുകളാണ് പ്രചരിക്കുന്നത്.

Read Also: ‘ആ ഇരിപ്പ് കണ്ടില്ലേ, ജീയുടെ ചര്‍മകാഠിന്യത്തിനു മുന്നില്‍ കാസിരംഗയിലെ കണ്ടാമൃഗങ്ങള്‍ ഒന്നുമല്ല’; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം

വേദിയിലിരുന്ന് മുദ്രാവാക്യം വിളിച്ചും രാജീവ് പരിഹാസ്യനായിരുന്നു. ജനപ്രതിനിധികളും മന്ത്രിമാരും അദാനി പോര്‍ട്ട് അധികൃതരുമുള്ള വേദിയില്‍ കേവലം രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷനായ ഒരാള്‍ക്ക് എങ്ങനെ സീറ്റ് കിട്ടിയെന്നതും ട്രോളാക്കിയിട്ടുണ്ട്. കൊച്ചി മെട്രോ ഉദ്ഘാടന വേളയില്‍ അന്നത്തെ ബി ജെ പി അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്‍ ക്ഷണിക്കപ്പെടാതെ പങ്കെടുത്തുതിനെ തുടര്‍ന്നാണ് കുമ്മനടി എന്ന പ്രയോഗം ഉടലെടുത്തത്. പിന്നീട് ക്ഷണമില്ലാതെ പരിപാടികളില്‍ പങ്കെടുക്കുന്നതിനൊക്കെ കുമ്മനടി എന്ന് പറയാന്‍ തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News