തദ്ദേശ ഭരണ വകുപ്പ് ലോഞ്ച് ചെയ്ത കെ സ്മാർട്ട് ഓൺലൈൻ സേവനത്തിന്‍റെ വേഗതയെയും കാര്യക്ഷമതയെയും അഭിനന്ദിച്ച് മാതൃഭൂമി എക്സിക്യൂട്ടീവ് എഡിറ്റർ രാജീവ് ദേവരാജ്. തന്‍റെ ജനന സർട്ടിഫിക്കറ്റിനായി അപേക്ഷിച്ച് ഒരു മിനിറ്റ് പോലും വേണ്ടി വന്നില്ല, അതിന്‍റെ ഡിജിറ്റൽ കോപ്പി മുന്നിൽ കിട്ടാനെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇത് കണ്ട് തന്‍റെ അച്ഛനും അമ്മയ്ക്കും പോലും അത്ഭുതം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ സ്മാർട്ടിനും തദ്ദേശ ഭരണ വകുപ്പ് മന്ത്രി എംബി രാജേഷിനും നന്ദി പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
എന്‍റെ ജനന സർട്ടിഫിക്കറ്റ് ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല. ഇത് വരെ അതിന്റെ ആവശ്യവും ഉണ്ടായിട്ടില്ല. തദ്ദേശ ഭരണ വകുപ്പ് ലോഞ്ച് ചെയ്ത കെ സ്മാർട്ട് ഓൺ ലൈൻ സേവന പോർട്ടലിനെക്കുറിച്ച് അറിഞ്ഞപ്പോഴാണ് എന്റെ ജനന സർട്ടിഫിക്കറ്റ് ഒന്ന് കണ്ടാലോ എന്ന് തോന്നിയത്. ഒരു മിനിട്ട് പോലും വേണ്ടി വന്നില്ല. അത് കണ്ടു ആദ്യമായി. അന്ന് പേര് ഇട്ടിരുന്നില്ല എന്ന കുറവ് മാത്രമേയുള്ളൂ. ഇത് കണ്ട് അച്ഛനും അമ്മയ്ക്കും അത്ഭുതം. അപ്പോ അമ്മ പറയുന്നു അന്ന് ആശുപത്രിയിൽ പ്രസവം അത്ര പതിവില്ലാത്തതായിരുന്നുവെന്ന്.
ആശുപത്രി ചെലവ് എത്രയെന്നറിയുമോ ?
രൂപ 45 !!!
Thanks K smart,
LSGD Kerala,
Minister MB Rajesh
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

