വിശദീകരണം ചോദിച്ചു… തന്നു; നൗ ഗോ ടു യുവര്‍ ക്ലാസസ്! ; ഗോപി ആശാനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി, വൈറല്‍

തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ അനുഗ്രഹിച്ചുള്ള പത്മഭൂഷണ്‍ വേണ്ടെന്ന കലാമണ്ഡലം ഗോപി ആശാന്റെ നിലപാട്
ഏറെ ശ്രദ്ധേയമായിരുന്നു. ഗോപിയാശാന്റെ ഡോക്ടര്‍ മുഖേനയാണ് ബിജെപി അദ്ദേഹത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഗോപിയാശാന്റെ ഈ നിലപാട് ഫോണ്‍ വഴി ഡോക്ടറെ മകന്‍ അറിയിക്കുകയും അദ്ദേഹം തന്നെയിത് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുകയും ചെയ്തതോടെയാണ് ചര്‍ച്ചാവിഷയമായത്. ഇന്ന് മാധ്യമങ്ങളെ കണ്ട ഗോപിയാശാന്‍ വിവാദത്തെ കുറിച്ച് പ്രതികരിക്കുകയും തന്റെ നിലപാടില്‍ മാറ്റമില്ലെന്നും എന്നാല്‍ സുരേഷ് ഗോപി തന്നെ കാണാന്‍ വരുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തെ സോഷ്യല്‍ മീഡിയ വളച്ചൊടിച്ചതിനെതിരെ രംഗത്തെത്തിയിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ രാജീവ് രാമചന്ദ്രന്‍.

ALSO READ: സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ അന്തരിച്ചു

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

വിശദീകരണം ചോദിച്ചു
ഗോപി ആശാന്‍ വൃത്തിയായി
വിശദീകരിച്ചു.
‘ഞാന്‍ ഇടതുപക്ഷമാണ്
അവരോട് ആഭിമുഖ്യം കൂടുതലുണ്ട്.’
കെ. രാധാകൃഷ്ണനാണ് വോട്ട് ചെയ്യുക.
തന്റെ മണ്ഡലമായതിനാല്‍ അദ്ദേഹത്തിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് വിഡിയോ ഇറക്കി
സുരേഷ് ഗോപിക്ക് വേണ്ടി വിഡിയോ ചെയ്യില്ല
കലാകാരന്‍ എന്ന നിലയില്‍ സുരേഷ് ഗോപിയോട് സ്‌നേഹമുണ്ട്;
അദ്ദേഹം വീട്ടില്‍ വന്നാല്‍ സന്തോഷത്തോടെ സ്വീകരിക്കും
ഇടതുപക്ഷത്തോട ചായ്‌വ്
ഉള്ളതിനാല്‍ സുനില്‍കുമാര്‍ ജയിക്കണം എന്നാണ് ആഗ്രഹം – മറ്റുള്ളവര്‍ തോല്‍ക്കണം എന്ന മനസ്ഥിതി ഇല്ല
ഡോക്ടര്‍ വിളിച്ചപ്പോള്‍ സുരേഷ് ഗോപിയെ അനുഗ്രഹിക്കില്ലെന്ന് പറഞ്ഞിരുന്നില്ല, അങ്ങനെയുള്ള പത്മഭൂഷണ്‍ വേണ്ടെന്നാണ് പറഞ്ഞത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്മ അവാര്‍ഡിന് ശുപാര്‍ശ ചെയ്യാമോ എന്ന് സുരേഷ് ഗോപിയോട് ചോദിച്ചിട്ടുണ്ട്. തന്റെ പരിധിയില്‍ പെടില്ലെന്നാണ് പറഞ്ഞത്.
കുത്തിത്തിരിപ്പുണ്ടാക്കുന്നത് അദ്ദേഹത്തിന്റെ കൂടെ നടക്കുന്നവരാകും
Now go to your classes

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News