വര്‍മന്‍ ഇല്ലാതെ ജയിലറില്ല, രാമനും രാവണനും പോലെ: വാനോളം പുക‍ഴ്ത്തി രജനീകാന്ത്

നെല്‍സണ്‍ – രജനികാന്ത് ചിത്രമായ ജെയ്ലറിലെ ഏറ്റവും ആഘോഷിക്കപ്പെട്ട കഥാപാത്രമാണ് വിനായകന്‍ അവതരിപ്പിച്ച ‘വര്‍മന്‍’. രജനികാന്ത്, മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ എന്നീ സൂപ്പര്‍ സ്റ്റാറുകള്‍ അണിനിരന്ന ചിത്രത്തില്‍ പക്ഷെ പ്രേക്ഷകര്‍ ഏറ്റെടുത്തത് വര്‍മന്‍ എന്ന വില്ലനെ ആയിരുന്നു. അതിന് ഒരേ ഒരു കാരണമേയുള്ളു.. അത് വിനായകനാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി  വിനായകനെ വാനോളം പുക‍ഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് രജനികാന്ത്.

വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ലെന്നാണ് ജയിലറിന്‍റെ വിജയാഘോഷ വേളയില്‍ രജനികാന്ത് പറഞ്ഞത്. കഥ കേൾക്കുമ്പോൾ തന്നെ വർമൻ എന്ന കഥാപാത്രം സെൻസേഷണൽ ആകുമെന്ന് അറിയാമായിരുന്നുവെന്ന് രജനികാന്ത് പറയുന്നു.

ALSO READ: ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം പൊളിയുന്നു, ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാന‍ഡ

“ഷോലെയിലെ ​ഗബ്ബാൻ സിം​ഗ് പോലെ വർമൻ സെൻസേഷന്‍ ആകുമെന്ന് ഞാൻ പറഞ്ഞിരുന്നു. വിനായകൻ ഇന്നിവിടെ വന്നിട്ടില്ല. രാവണൻ ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ഒക്കെ ലഭിച്ചത്. അതുപോലെയാണ് ജയിലറിൽ വർമനും. വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല. വളരെ മനോഹരമായാണ് വിനായകൻ അഭിനയിച്ചിരിക്കുന്നത്”- സൂപ്പര്‍ സ്റ്റാര്‍ പറഞ്ഞു.

ALSO READ: ഓണം ബമ്പറടിച്ചാല്‍ ടിക്കറ്റ് എത്രദിവസത്തിനുള്ളില്‍ ഹാജരാക്കണം? വൈകിയാലോ?: പരിശോധിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News