‘ഞാന്‍ വലിക്കുന്നത് കണ്ടാല്‍ സിഗരറ്റ് പിടിച്ചുവാങ്ങി കെടുത്തിക്കളയും’; ശരത് ബാബുവിനെ അനുസ്മരിച്ച് രജനീകാന്ത്

അന്തരിച്ച നടനും സുഹൃത്തുമായ ശരത് ബാബുവിനെ അനുസ്മരിച്ച് നടന്‍ രജനീകാന്ത്. പുകവലി ഉപേക്ഷിക്കാന്‍ ശരത് ബാബു തന്നെ ഉപദേശിക്കാറുണ്ടായിരുന്നുവെന്ന് രജനീകാന്ത് അനുസ്മരിച്ചു. താന്‍ പുവലിക്കുന്നത് കാണുമ്പോഴെല്ലാം സിഗരറ്റ് തട്ടിപ്പറിച്ച് കെടുത്തുമായിരുന്നുവെന്നും രജനീകാന്ത് പറഞ്ഞു.

നടനാകുന്നതിന് മുമ്പ് തന്നെ തനിക്ക് ശരത് ബാബുവിനെ അറിയാമായിരുന്നുവെന്ന് രജനീകാന്ത് പറഞ്ഞു. തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. അദ്ദേഹം ഒരിക്കലും ദേഷ്യപ്പെടുന്നത് താന്‍ കണ്ടിട്ടില്ല. അദ്ദേഹത്തോടൊപ്പം അഭിനയിച്ച എല്ലാ ചിത്രങ്ങളും വലിയ ഹിറ്റുകളാണെന്ന് നിങ്ങള്‍ക്കറിയാം. അദ്ദേഹത്തിന് തന്നോട് വലിയ സ്‌നേഹമായിരുന്നു. താന്‍ വലിക്കുന്നത് കണ്ടാല്‍ സിഗരറ്റ് പിടിച്ചുവാങ്ങി കെടുത്തിക്കളയും. അതിനാല്‍ താന്‍ അദ്ദേഹത്തിന് മുന്നില്‍ പുകവലിക്കില്ലെന്നും രജനീകാന്ത് പറഞ്ഞു.

അതേസമയം ‘അണ്ണാമലൈ’യിലെ ഒരു പ്രധാന രംഗം ആഗ്രഹിച്ചതുപോലെ വരാതിരുന്നപ്പോള്‍ സിഗരറ്റ് എടുത്ത് തന്ന് ശരത് ബാബു തന്നെ ശാന്തനാക്കിയതും രജനീകാന്ത് ഓര്‍ത്തു. ‘അണ്ണാമലൈയില്‍ തന്റെയും ശരത് ബാബുവിന്റെയും സൗഹൃദത്തില്‍ വിള്ളല്‍ വീണ സുപ്രധാന രംഗമുണ്ട്. വിചാരിച്ച പോലെ ശരിയാവാത്തതിനാല്‍ ഒരുപാട് റീടേക്കുകള്‍ വേണ്ടിവന്നു. ആ സമയത്ത് ശരത് ബാബു തനിക്ക് ഒരു സിഗരറ്റ് എടുത്തു തന്നു. അതിനുശേഷം തനിക്ക് ആശ്വാസം തോന്നി. അടുത്ത ടേക്ക് ശരിയാവുകയും ചെയ്തുവെന്നും രജനീകാന്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News