
ജയിലറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ രജനീകാന്ത് കേരളത്തില്‍ എത്തിയതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത് അട്ടപ്പാടിയിലാണ്. പാലക്കാട് ആനക്കട്ടിയിലെത്തിയ താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റായ ജെയിലറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണമാണ് ഇപ്പോൾ നടക്കുന്നത്.
തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വെള്ള ഇന്നോവയിൽ എത്തിയ താരത്തെ കാത്ത് ആനക്കട്ടിയിലെ ടെസ്‌കേഴ്‌സ് ഹില്‍ ആഡംബര റിസോര്‍ട്ടിന്റെ പുറത്ത് ആരാധകരുണ്ടായിരുന്നു. കാറില്‍നിന്ന് പുറത്തിറങ്ങി രജനീകാന്ത് ആരാധകരെ അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വെള്ള മുണ്ടും കുര്‍ത്തയും ധരിച്ചെത്തിയ താരത്തെ തലൈവാ എന്ന് ആരാധകര്‍ വിളിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
Also Read: ‘ഷോ കണ്ട് പൂർത്തിയാക്കാൻ സാധിക്കുന്നില്ല’; പ്രതികരണവുമായി ‘അഡോളസൻസ്’ താരം ഓവൻ കൂപ്പർ
ആരാധകരെ അഭിവാദ്യം ചെയ്തശേഷം താരം തിരികെ കാറിൽ കയറിപ്പോയി. രണ്ടാഴ്ചയോളം അട്ടപ്പാടിയില്‍ ഷൂട്ടിങ് ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ അട്ടപ്പാടിയിലെ ചിത്രീകരണം പൂര്‍ത്തിയായാൽ അടുത്ത ഷെഡ്യൂളും ചെന്നൈയിലാണ്.
Recent video of Superstar #Rajinikanth from the sets of #Jailer2🌟🔥
— AmuthaBharathi (@CinemaWithAB) April 12, 2025
Shooting on full swing at Attapadi, Kerala🎬 pic.twitter.com/H31URJE0li

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here