പുതുച്ചേരിക്ക് രജനിയുടെ ‘ലാല്‍ സലാം; ആവേശഭരിതരായി ആരാധകര്‍

പുതിയ ചിത്രം ലാല്‍ സലാമിന്റെ ഷൂട്ടിംഗിനായി സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് പുതുച്ചേരിയില്‍.താരത്തെ കണ്ടതും ആര്‍പ്പുവിളികളുമായി ആരാധകര്‍ ചുറ്റും തടിച്ചു കൂടി. സെറ്റിനു പുറത്ത് കാത്ത് നില്‍ക്കുന്ന ആരാധകരുടെ ക്യൂവിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.രജനിയുടെ കാര്‍ എത്തിയതും ആളുകള്‍ ചുറ്റും കൂടി.അദ്ദേഹത്തെ കണ്ടതും ആരാധകര്‍ ആവേശഭരിതരായി. ആരാധകർക്ക് നേരെ സൂപ്പർ സ്റ്റാർ കൈവീശി കാണിച്ചു. ഒരു വീഡിയോയില്‍ തന്റെ വാനിറ്റി വാഹനത്തില്‍ നിന്ന് ഇറങ്ങുന്നതും തന്നെ കാണാന്‍ വന്നവരെ അദ്ദേഹം അഭിവാദ്യം ചെയ്യുന്നതും കാണാം

Also Read: സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു

രജനീകാന്തിന്റെ മകള്‍ ഐശ്വര്യയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രത്തിലെ രജനീകാന്തിന്റെ ലുക്ക് നേരത്തെ പുറത്ത് വിട്ടിരുന്നു.

‘മൊയ്തീന്‍ ഭായ്’ എന്നാണ് അവരുടെ ട്വീറ്റ് പ്രകാരം രജനികാന്തിന്റെ കഥാപാത്രത്തിന്റെ പേര്. ‘ എല്ലാവരുടെയും പ്രിയപ്പെട്ട ഭായ് മുംബൈയില്‍ തിരിച്ചെത്തി. ലാല്‍ സലാമില്‍ മൊയ്തീന്‍ ഭായിയായി രജനീകാന്ത്’ – എന്നാണ് രജനീകാന്തിന്റെ ലുക്ക് പുറത്ത് വിട്ട് ലൈക്ക പ്രൊഡക്ഷൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.വിക്രാന്ത്, വിഷ്ണു വിശാല്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News