വിജയ് മുഖ്യമന്ത്രിയായതിനെ കുറിച്ച് ചോദ്യം; മൗനത്തിലൂടെ മറുപടി നൽകി രജനികാന്ത്

തമിഴ്‌നാട്ടിൽ മുഖ്യമന്ത്രിയായി സൂപ്പർ താരം വിജയ് അധികാരമേറ്റതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെ നടൻ രജനികാന്ത്. ഇന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ താരത്തെ വളഞ്ഞ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും താരം ഒഴിഞ്ഞു മാറുകയായിരുന്നു. വിജയ് മുഖ്യമന്ത്രിയായതിനെ കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മറുപടി നൽകാതെ പുഞ്ചിരിയോടെ കൈകൂപ്പി അഭിവാദ്യം ചെയ്ത് മുന്നോട്ട് നടന്ന രജനികാന്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ രജനികാന്ത് വിജയിനെയും അദ്ദേഹത്തിന്റെ പാർട്ടിയായ ടിവികെയെയും അഭിനന്ദിച്ചിരുന്നു. “തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ വിജയിനും പാർട്ടി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ” എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. കരുത്തരായ ഡിഎംകെയെയും എഐഎഡിഎംകെയെയും പിന്നിലാക്കി ആണ് വിജയ് നയിച്ച ടിവികെ സംസ്ഥാനത്തെ ഏറ്റവും വലിയ പാർട്ടി ആയത്.ഞായറാഴ്ചയാണ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News