
ശശി തരൂരിന് മറുപടിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. നിലമ്പൂരിലേക്ക് ക്ഷണിക്കാന്‍ ആരുടേയും കല്യാണമല്ല അവിടെ നടക്കുന്നതെന്നും നിലമ്പൂരിലേക്ക് വരാന്‍ ആരും ക്ഷണിക്കേണ്ടതില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
കുറെ നാളായി തരൂരിന്റ കൂറ് മോദിയോടും ശരീരം കോണ്‍ഗ്രസിലുമാണെന്നും ഉണ്ണിത്താന്‍ പരിഹസിച്ചു. രാജ്യതാല്‍പര്യമെന്ന് തരൂര്‍ പറയുന്നത് തരൂരിന്റെ വ്യക്തി താല്‍പര്യമാണെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
നിലമ്പൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ലെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു. ക്ഷണം ഉണ്ടായിരുന്നില്ല. കേരളത്തില്‍ എത്തിയപ്പോഴും മറ്റു മെസ്സേജുകള്‍ ഒന്നും കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിലെ തെരഞ്ഞെടുപ്പ് പരിപാടികളെക്കുറിച്ച് യാതൊരു വിവരവും പറഞ്ഞിരുന്നുമില്ല. ക്ഷണിച്ചാൽ പോകുമായിരുന്നു, ക്ഷണിക്കാത്ത ഇടത്തേക്ക് പോകാറില്ല. കൂടുതൽ സംസാരിച്ച് വോട്ടെടുപ്പ് ദിവസം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നില്ലെന്നും തരൂർ പറഞ്ഞു.
തന്നെ ആരും ആവശ്യപ്പെട്ടില്ല. താനില്ലാതെ തന്നെ നിലമ്പൂർ ജയിക്കട്ടെ. തിരുവനന്തപുരത്തെ ചിലനേതാക്കൾ നിലമ്പൂരിൽ നേരിട്ട് എത്തി പ്രവർത്തിച്ചിട്ടുണ്ടെന്നും അതിനുള്ള ഫലം കിട്ടട്ടെ എന്നും പറഞ്ഞ തരൂർ നേരിട്ട് ഇതിനെക്കുറിച്ച് പറയാനുള്ള സമയം ആകുമ്പോൾ സംസാരിക്കാം എന്നും പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here