ഇത് നുമ്മടെ ‘ഫോർട്ട് കൊച്ചി രജനി’; രജനികാന്ത് കൊച്ചിയിലെന്ന് ഒരുനിമിഷം തെറ്റിദ്ധരിച്ച് ആരാധകർ

ഒറ്റനോട്ടത്തിൽ രജനികാന്ത് തന്നെ, ഇനി അതല്ല, തിരിച്ചും മറിച്ചും നോക്കിയാലും രജനികാന്ത് തന്നെ. ഇങ്ങനെയുണ്ടോ ഒരു രൂപസാദൃശ്യം എന്ന അമ്പരപ്പിലാണ് നെറ്റിസൺസ് ! സംഭവം വേറൊന്നുമല്ല, സംവിധായകൻ നാദിർഷയുടെ കൂടെ ഫോട്ടോയിൽ ഉള്ള സുധാകരപ്രഭു എന്ന വ്യക്തിയെ കണ്ടാൽ ഒരിക്കലും രജനികാന്ത് അല്ലെന്ന് ആരും പറയില്ല.

ALSO READ: ഹിറ്റ് സിനിമകളുടെ നിർമാതാവ് പി വി ഗംഗാധരൻ അന്തരിച്ചു

രജനികാന്തിനോട് അപാര രൂപസാദൃസാധ്യശ്യമാണ് സുധാകരപ്രഭുവിന്. നിലവിലെ രജനിയെപ്പോലെ നരച്ച താടിയും അതേ കണ്ണടയും, അത്തരത്തിൽ പക്കാ രജനി തന്നെ. ‘ഇത് ഫോർട്ട് കൊച്ചി രജനി’ എന്ന ക്യാപ്ഷനോടെയാണ് നാദിർഷാ ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

ALSO READ: നിയമനത്തട്ടിപ്പ് കേസ്; അഖിൽ സജീവിനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും

നാദിർഷയുടെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

‘ഇത് ഫോർട്ട് കൊച്ചി രജനി: അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി ഫോർട്ട് കൊച്ചിയിലെ സുധാകരപ്രഭു. പേരിൽ പ്രഭുവാണെങ്കിലും ഒരു ചായക്കടയിൽ ജോലിക്ക് നില്ക്കുകയാണ്.’


തലൈവർ രജനികാന്ത് നിലവിൽ കേരളത്തിൽത്തന്നെയുണ്ട്. ജയ് ഭീം സംവിധായകൻ ടി ജെ ജ്ഞാനവേലിന്റെ പുതിയ ചിത്രത്തിലാണ് തലൈവർ നിലവിൽ അഭിനയിക്കുന്നത്. തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ഫഹദും റാണാ ദുഗ്ഗബട്ടിയുമടക്കം ഒരുപാട് പേർ പ്രധാനപ്പെട്ട വേഷത്തിലെത്തുന്ന ചിത്രത്തിന് അനിരുദ്ധ് ആണ് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys