
വ്യവസായം, സേവനം, കൃഷി മേഖലകളിലെ കിട്ടാക്കടങ്ങളും അവയുടെ എഴുതിത്തള്ളലും തിരിച്ചുപിടിക്കലും സംബന്ധിച്ച രാജ്യസഭയിലെ ഡോ. ജോൺ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിന് രേഖകളില്ലെന്ന മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ഇതുകൂടാതെ വിദ്യാഭ്യാസ വായ്പകൾ തിരിച്ചടയ്ക്കാത്തത് സംബന്ധിച്ചും ജോൺ ബ്രിട്ടാസ് ചോദിച്ചിരുന്നു.
വിദ്യാഭ്യാസ വായ്പകൾ കിട്ടാക്കടമാകുന്നതിൽ ആശങ്കയുണ്ടെന്നും തൊഴിലില്ലായ്മ വര്‍ധിക്കുന്നത് കാരണമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വകുപ്പിലെ കിട്ടാക്കടവും എഴുതിത്തള്ളലും തിരിച്ചുപിടിക്കലും സംബന്ധിച്ചും അദ്ദേഹം ചോദ്യം ഉന്നയിച്ചു. എന്നാൽ രേഖകളില്ലെന്നും തയ്യാറാകുമ്പോൾ നൽകാമെന്നുമായിരുന്നു നിര്‍മലാ സീതാരാമൻ്റെ മറുപടി. കടംവീട്ടാതിരിക്കുന്നതില്‍ എല്ലാ മേഖലകളും സമമാണെന്ന അടിത്തറയിലാണ് ജോൺ ബ്രിട്ടാസ് ഈ ചോദ്യം ഉന്നയിച്ചത്.
ചോദ്യം ഉന്നയിക്കുന്നതിന് മുമ്പ് ചെയറിലുണ്ടായിരുന്ന രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകറുമായുള്ള ജോൺ ബ്രിട്ടാസിന്റെ സംഭാഷണവും അതിന് ഉപരാഷ്ട്രപതിയുടെ മറുപടിയും രസകരമായി. ഉപരാഷ്ട്രപതി ചികിത്സ കഴിഞ്ഞ് ഉന്മേഷത്തോടെ തിരിച്ചെത്തിയ ശേഷമുള്ള ആദ്യ പ്രസംഗമാണ് തന്റെതെന്ന് പറഞ്ഞായിരുന്നു അദ്ദേഹം തുടങ്ങിയത്. അത് നിങ്ങൾക്ക് വലിയ ബുദ്ധിമുട്ടാകുമെന്ന് ധൻകർ തമാശരൂപേണ മറുപടി നൽകി. താങ്കൾ ഇല്ലാത്തപ്പോൾ ഞാൻ അനാഥത്വം അനുഭവിച്ചെന്നായിരുന്നു ഇതിന് ഡോ. ജോൺ ബ്രിട്ടാസ് എം പിയുടെ മറുപടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here