രാമനവമിക്ക് പൊതു അവധി പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയായ ജന ഗര്‍ജന്‍ സഭക്ക് മുന്നോടിയായി വരുന്ന രാമനവമിക്ക് പൊതു അവധി പ്രഖ്യാപിച്ച് മമത ബാനര്‍ജി സര്‍ക്കാരിന്റെ പ്രഖ്യാപനം. ആദ്യമായാണ് രാമനവമിക്ക് പശ്ചിമബംഗാളില്‍ പൊതു അവധിയാക്കുന്നത്. ഏപ്രില്‍ 17നാണ് രാമനവമി. 2023ലെ രാമനവമി സമയം ബംഗാളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ALSO READ:  കേരള യൂണിവേഴ്സിറ്റി കലോത്സവം തടസപ്പെടുത്താൻ കെഎസ് യു ശ്രമം; വിധികർത്താക്കളെ തടഞ്ഞു

കഴിഞ്ഞ മാര്‍ച്ച് 30ന് ഹൗറയില്‍ രാമ നവമി ഘോഷയാത്ര കടന്നു പോയപ്പോള്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് ഏപ്രില്‍ രണ്ടിന് ഹൂഗ്ലിയില്‍ ബിജെപി ശോഭയാത്രയിലും സംഘര്‍ഷമുണ്ടായതോടെ സര്‍ക്കാരിനെതിരെ ബിജെപി ഇത് ആയുധമാക്കാന്‍ ശ്രമിച്ചിരുന്നു.

ALSO READ: കര്‍ഷകരുടെ ‘റെയില്‍ രോക്കോ’ പ്രതിഷേധം ഇന്ന്; ട്രെയിന്‍ യാത്രകള്‍ തടസപ്പെടും

കഴിഞ്ഞ വര്‍ഷം പശ്ചിമ ബംഗാളില്‍ രാമനവമി ഘോഷയാത്രയ്ക്കിടെ ഗൂഢാലോചന നടത്തുകയും വര്‍ഗീയ ആക്രമണം നടത്തുകയും ചെയ്തതിന് 16 പേരെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിനിടെ പുറത്തുവന്ന വെളിപ്പെടുത്തലുകളുടെയും അന്വേഷണത്തിനിടെ പിടിച്ചെടുത്ത അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് ഫെഡറല്‍ ഏജന്‍സി വക്താവ് പറഞ്ഞു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവും വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News