വ്രതശുദ്ധിയുടെ നാളുകൾക്ക് തുടക്കമായി; കേരളത്തിൽ ഇന്ന് റമദാൻ വ്രതാരംഭം

വ്രതശുദ്ധിയുടെ നാളുകൾക്ക് കേരളത്തിൽ തുടക്കമായി. അനുഗ്രഹങ്ങളുടേയും പാപമോചനങ്ങളുടേയും മാസമായ റംസാനെ വരവേൽക്കുന്നതിൻ്റെ തിരക്കിലാണ് ഇസ്ലാം മതവിശ്വാസികൾ. പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനെ തുടർന്നാണ് കേരളത്തിൽ ഇന്ന് മുതൽ റംസാൻ ഒന്നായിരിക്കുമെന്ന് വിവിധ മത നേതാക്കമാരും ഖാസിമാരും അറിയിച്ചത്.

Also Read: പൗരത്വ ഭേദഗതി നിയമം; രാജ്യത്ത് പലയിടത്തും സിഎഎ പകര്‍പ്പ് കത്തിച്ചു, അസമില്‍ ഹര്‍ത്താല്‍

പകൽ മുഴുവൻ ആഹാര പാനിയങ്ങൾ വെടിഞ്ഞുള്ള കടുത്ത വത്രാനുഷ്ടം, രാത്രി വൈകി വരെയുള്ള തറാവീഹ് നമസ്ക്കാരത്തിൻ്റേയും , ഖുർആൻ പാരായണത്തിൻ്റെയും നാളുകളാണ് ഇനി. ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികൾക്ക് ആത്മസമർപ്പണത്തിൻ്റെ നാളുകളാണ്. അപരൻ്റെ വിശപ്പിൻ്റെ രുചിയും ഭാരിദ്രത്തിൻ്റെ നോവും തിരിച്ചറിഞ്ഞ് കൊണ്ട് സ്വന്തം മനസിനെ ലോക നമ്മക്കായ് ആത്മീയമായ് സ്പുടം ചെയ്യുകയാണ് വ്രതത്തിൻ്റെ ലക്ഷ്യം. ഒപ്പം സകാത്തിലൂടെ ധാനദർമങ്ങൾ വർദ്ധിപ്പിച്ച് കൊണ്ട് ഹൃദയത്തെ വിശാലമാക്കാനുള്ള അവസരം കൂടിയാണ് പരിശുദ്ധ റംസാൻ്റെ നാളുകൾ.

Also Read: കേന്ദ്രത്തിന്റേത് രാജ്യത്തെ പൗരന്മാരെ പല തട്ടുകളിലാക്കി വിഭജിക്കാനുള്ള കുടില തന്ത്രം: മന്ത്രി കെ എന്‍ ബാലഗോപാല്‍

തിന്മകളിൽ നിന്ന് വിട്ട് നിൽക്കാത്തവൻ്റെ നോമ്പ് വെറും വിശപ്പും ദാഹവും മാത്രമായിരിക്കുമെന്നാണ് പ്രവാചകവചനം. മാനവിക ഐക്യത്തിൻ്റെയും സമാധാനത്തിൻ്റേയും സന്ദേശമാണ് റംസാൻ മുന്നോട്ട് വെക്കുന്നത്. ഖുർആൻ അവിതീർണമായ ,ആയിരം രാവുകളേക്കാൾ പുണ്യമേറിയ ലൈലെത്തുൽ ഖദ്റും ബദ്റിൻ്റെ ഓർമകളും റംസാൻ്റെ ദിനരാത്രങ്ങളിൽ വിശ്വാസികളെ തേടിയെത്തും. ആരാധനകൾക്കും നോമ്പുതുറകൾക്കുമായ് സംസ്ഥാനത്തെ പള്ളികളും ഭവനങ്ങളും ഒരുങ്ങി കഴിഞ്ഞു. സമൂഹ ഇഫ്താറുകൾ ഇനി മത സൗഹാർദത്തിൻ്റെ വേദികളാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel