
ഗൾഫ് രാജ്യങ്ങളിൽ മാസപ്പിറ തെളിഞ്ഞു. സൗദി അറേബ്യ ഒമാൻ അടക്കമുള്ള ശനിയാഴ്ച റംസാൻ വ്രതം ആരംഭിക്കും.വെള്ളി വൈകിട്ട് സൗദിയിലെ തമീര്‍, ഹോത്താ സുദൈര്‍ നിരീക്ഷണാലയങ്ങളില്‍ മാസപ്പിറവി ദൃശ്യമായി. ശനിയാഴ്ച റംസാൻ ഒന്നായിരിക്കുമെന്ന് സൗദി സുപ്രീംകോടതി അറിയിച്ചു. വെള്ളി ശഅബാന്‍ 29 പൂര്‍ത്തിയായതിനാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ ജനങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
ശനി റംസാന്‍ ഒന്നായിരിക്കുമെന്ന് ഒമാനിലെ സുല്‍ത്താനേറ്റ് മെയിന്‍ കമ്മിറ്റി അറിയിച്ചു. പശ്ചിമേഷ്യ, ആഫ്രിക്കയുടെ ഭൂരിഭാഗം, തെക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലും ചന്ദ്രക്കല ദൃശ്യമായി.
Also Read: ദുബായ്: മെട്രോ സ്റ്റേഷനുകളിൽ നോൾ കാർഡുകൾ ടോപ്പ്-അപ്പ് ചെയ്യാനുള്ള കുറഞ്ഞ തുക 20 ദിർഹമാക്കി
റമദാൻ പ്രമാണിച്ച് യുഎഇ ഭരണാധികാരികൾ തടവുകാർക്ക് മോചനം അനുവദിച്ചു. നല്ലപെരുമാറ്റം കാഴ്ചവെച്ച തടവുകാരുടെ മോചനത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്. മാപ്പുനൽകിയവരുടെ പിഴ ഉൾപ്പെടെ ഏറ്റെടുക്കും. രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ ഭരണാധികാരികൾ ഉത്തരവിട്ടത്.
തടവുകാർക്ക് അവരുടെ ജീവിതത്തിൽ പുതിയ അധ്യായം ആരംഭിക്കാൻ അവസരമൊരുക്കുന്നതോടൊപ്പം കുടുംബങ്ങളുടെയും സമൂഹത്തിെന്റേയും ഉന്നമനത്തിന് ക്രിയാത്മകമായ സംഭാവന ചെയ്യാൻ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഭരണാധികാരികൾ വ്യക്തമാക്കി. ഇവരുടെ പിഴതുക ഏറ്റെടുക്കും. തടവുകാർക്ക് എത്രയും പെട്ടന്ന് കുടുബങ്ങളുടെ അടുത്തെത്താനുളള സാഹചര്യം ഒരുക്കാൻ നിർദേശം നൽകിയതായും അധികൃതർ അറിയിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

