
പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പൊതു സോഫ്റ്റ്‌വെയർ നിർമ്മിക്കുന്നതിനായി ടി സി എസിനെ ഒഴിവാക്കി സി പി ഐ എം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിന് ടെണ്ടർ നൽകിയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം പൊളിയുന്നു. സഹകരണ വകുപ്പിൽ 700 കോടി രൂപയുടെ തട്ടിപ്പെന്ന രമേശ് ചെന്നിത്തലയുടെ പുതിയ ആരോപണമാണ് പൊളിയുന്നത്.
സി പി ഐ എം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിന് ടെണ്ടർ നൽകിയതല്ലെന്നും ടിസിഎസ് സ്വമേധയാ ഒഴിവായതാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. 2023ലാണ് പദ്ധതി നടത്തിപ്പിന് ടിസിഎസിനെ ചുമതലപ്പെടുത്തി ഉത്തരവായത്. ആദ്യത്തെ ബിഡ് പ്രകാരമുള്ള തുക പര്യാപ്തമല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ടിസിഎസ് ഒഴിവായത്.
തുക വർദ്ധിപ്പിച്ചു തരണമെന്നും അല്ലാത്തപക്ഷം പിന്മാറുകയാണെന്നും ടിസിഎസ് അറിയിച്ചതായും രേഖകളിൽ വ്യക്തമാണ്. തുടർന്നാണ് ഏറ്റവും കുറവ് തുക കോട്ട് ചെയ്ത ദിനേശ് കൺസോർഷ്യത്തെ ചുമതലപ്പെടുത്തുന്നത്. 2026 ഫെബ്രുവരി മാസത്തിൽ ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും പരിശോധിച്ച് യോഗ്യത ഉറപ്പുവരുത്തിയതിനുശേഷം ആണ് ദിനേശ് കൺസോർഷ്യത്തിന് ചുമതല നൽകിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

