ഭൂരിപക്ഷംപേര്‍ പിന്തുണച്ചിട്ടും പ്രതിപക്ഷനേതാവാക്കിയില്ല; വാര്‍ത്ത പങ്കുവെച്ച് രമേശ് ചെന്നിത്തല

പാര്‍ട്ടിയില്‍ നിന്ന് നേരിട്ട അവഗണയും പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് തന്നെ മനപ്പൂര്‍വം ഒഴിവാക്കിയതിലെ എതിര്‍പ്പും പരസ്യമാക്കി രമേശ് ചെന്നിത്തല. പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് ഭൂരിപക്ഷം എംഎല്‍എമാരും തന്നെയാണ് പിന്തുണച്ചതെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് ചെന്നിത്തലയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രം സ്റ്റോറിയിലൂടെയാണ് ചെന്നിത്തല ഒരു ചാനലിന്റെ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്.

വി ഡി സതീശനും കെ സുധാകരനും തമ്മിലുള്ള തര്‍ക്കം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസിലെ തമ്മിലടി പരസ്യമാക്കിയിരിക്കുകയാണ് രമേശ് ചെന്നിത്തല. 2021 നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവാകാന്‍ കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാരും പിന്തുണച്ചത് ചെന്നിത്തലയെ ആണെന്ന ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയിലെ ഭാഗം മുന്‍നിര്‍ത്തിയാണ് സതീശനെതിരായ ചെന്നിത്തലയുടെ ഒളിയമ്പ്.

Also Read: മന്ത്രി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു; പിന്നാലെ ഹബീബിന്റെ ഓട്ടം വൈറൽ

ഭൂരിപക്ഷം മറികടന്ന് ഒരു സൂചനയും നല്‍കാതെയാണ് ഹൈക്കമാന്‍ഡ് വി ഡി സതീശന്റെ പേര് പ്രഖ്യാപിച്ചതെന്ന് ഉമ്മന്‍ചാണ്ടി ആത്മകഥയില്‍ പറയുന്നുണ്ട്. പാഴായ ഭൂരിപക്ഷ പിന്തുണ എന്ന പേരിലെ അധ്യായത്തിലാണ് ചെന്നിത്തലയെ വെട്ടിയതിനെ കുറിച്ചുള്ള നിര്‍ണ്ണായക പരാമര്‍ശം. ഈ വാര്‍ത്തയാണ് ചെന്നിത്തല ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി ഷെയര്‍ ചെയ്തിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയിലെ 378 ആം പേജില്‍ അദ്ദേഹം തന്നെയെഴുതുന്നു. ”മല്ലികാര്‍ജുന ഖാര്‍ഗെയെ കണ്ടതിനു ശേഷം ഞങ്ങള്‍ രമേശിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. 21 എംഎല്‍എമാരില്‍ ഭൂരിപക്ഷം രമേശ് ചെന്നിത്തലയെ പിന്തുണച്ചു. എന്നാല്‍ ഹൈ കമാന്റിന്റെ മനോഗതം വേറെയായിരുന്നു എന്ന് വ്യക്തമാക്കി കൊണ്ട് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു.” അടുത്ത വരിയിതാണ് ‘കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യം നേരത്തെ സൂചിപ്പിച്ചിരുന്നെങ്കില്‍ ഒരു വിവാദവുമില്ലാതെ ഈ അധ്യായം അവസാനിപ്പിക്കാമായിരുന്നു.

Also Read: മന്ത്രി പി രാജീവിനെ പാര്‍ലമെന്റില്‍ പ്രശംസിച്ച് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here