നമ്മൾ യൂത്ത് കെയർ ഉണ്ടാക്കി, പക്ഷേ ‘കെയർ’ മാത്രം ഉണ്ടായില്ല, യൂത്ത് കോൺഗ്രസ്‌ വേദിയിൽ DYFIയെ പ്രശംസിച്ച് ചെന്നിത്തല

യൂത്ത് കോൺഗ്രസ്‌ വേദിയിൽ ഡിവൈഎഫ്ഐയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. യൂത്ത് കോൺഗ്രസ്‌ പ്രാദേശിക തലത്തിൽ കൂടുതൽ സജീവമാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കൊവിഡ് കാലത്ത് നാട്ടിൽ സജീവമായത് ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്. അവരുടെ പൊതിച്ചോർ വിതരണം മാതൃകയാക്കണം. കൊവിഡ് സമയത്ത് യൂത്ത് കോൺഗ്രസ്‌ ഉണ്ടാക്കിയ യൂത്ത് കെയറിൽ ‘കെയർ’ ഉണ്ടായിരുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു. യൂത്ത് കോൺഗ്രസ്‌ കാസർക്കോട് ജില്ലാ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here