‘ശരീരത്തിൽ ഖദറും മനസിൽ കാവിയുമായിരുന്നല്ലേ’; സംഘപരിവാർ പ്രചാരകനെ വീട്ടിലെത്തി പിറന്നാൾ ആശംസ നേർന്ന് ചെന്നിത്തല: രൂക്ഷവിമർശനം

ശരീരത്തിൽ ഖദറും മനസിൽ കാവിയും വഹിക്കുന്ന രാഷ്ട്രീയമുള്ളവരാണ് കോൺ​ഗ്രസിലെ പല നേതാക്കളുമെന്ന ആക്ഷേപം പണ്ടുമുതലേ ശക്തമാണ്. ഈ വാദം ശരിയെന്ന് വയ്ക്കുന്ന പ്രവർത്തികളാണ് എപ്പോഴും കോൺഗ്രസ് നേതാക്കളുടെ ഭാ​ഗത്ത് നിന്നുണ്ടാവുന്നത്. അക്കാര്യത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ ഉൾപ്പെടെ ആരും പിന്നിലല്ല.

പല കോൺഗ്രസ് നേതാക്കളും ഖദറിനടിയിൽ കാവി ട്രൌസർ ധരിച്ച് നടക്കുന്നവരാണെന്ന് കോടിയേരി ബാലകൃഷ്ണൻ ഒരിക്കൽ പറയുകയുണ്ടായി. അന്ന് ഈ പ്രതികരണത്തിനെതിരെ പലരും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ ആ പറഞ്ഞത് അണുവിട തെറ്റാതെ ശരിവയ്ക്കുന്ന പ്രവർത്തികളാണ് പല നേതാക്കളും ചെയ്യുന്നത്.

ഇപ്പോഴിതാ അടുത്ത വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് കോൺഗ്രസിന്റെ സ്വന്തം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ചാനൽ ചർച്ചകളിലെ സംഘപരിവാർ അനുകൂലിയുടെ വീട്ടിലെത്തി പിറന്നാളാശംസ നേർന്ന രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുകയാണ്.

പിറന്നാൾ ആശംസകളുമായി ഒരു അപ്രതീക്ഷിത അതിഥി വീട്ടിൽ എത്തിയപ്പോൾ എന്ന ക്യാപ്ഷനോടെ ശ്രീജിത്ത് പണിക്കർ തന്നെയാണ് ചെന്നിത്തലയ്ക്കുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്. തീവ്രവലതുപക്ഷ പ്രചാരണം നടത്തുന്നയാളെ ആഭ്യന്തര മന്ത്രി സന്ദർശിച്ചതിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സംഘപരിവാർ രാഷ്ട്രീയത്തെ നെഞ്ചോട് ചേർത്തു പിടിക്കുന്ന ഒരാളെ സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിക്ക് എങ്ങനെ സൌഹൃദത്തോടെ കാണാൻ കഴിയുന്നുവെന്ന ചോദ്യങ്ങളും ശക്തമാണ്.

ഇപ്പോഴിതാ രമേശ് ചെന്നിത്തല ശ്രീജിത്ത് പണിക്കരെ സന്ദർശിച്ചതിനെ പരിഹസിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുകയാണ്.

തീർച്ചയായും സന്ദർശിക്കണം. ദേശീയ തലത്തിലും കേരളത്തിലും കോൺഗ്രസിനെ പിന്തുണക്കുന്ന ആളാണ്‌. രാഹുൽ ഗാന്ധിയാണ് ഇഷ്ട നേതാവ്. കോൺഗ്രസ്മുക്ത ഭാരതം സ്വപ്നം കാണുന്ന മോദിയുടെയും ബിജെപിയുടെയും ബദ്ധശത്രുവും മാത്രമല്ല കോൺഗ്രസിന്റെ ആശയങ്ങളായ മതേതരത്വം, ബഹുസ്വരത, മത സൌഹാർദ്ദം എന്നിവയോടുള്ള നല്ല പ്രതിബദ്ധതയുമുണ്ട്. ഇതിനെ എല്ലാം എതിർക്കുന്ന സംഘ്പരിവാരിനോട് കടുത്ത വിരോധവും. ബിജെപിക്ക് ലഭിക്കേണ്ട ആയിര കണക്കിന് ഹിന്ദു വോട്ടുകൾ ഇദ്ദേഹത്തിന്റെ എഴുത്തിലൂടെ കോൺഗ്രസിന് ലഭിക്കാറുണ്ട്. ഇത്തരത്തിൽ രൂക്ഷ വിമർശനമാണ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist