‘സോഷ്യൽ മീഡിയയിലെ പ്രചരണങ്ങളോ ഫ്ലക്സ് ബോർഡുകളോ നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്’; വി ഡി സതീശനെതിരെ ഒളിയമ്പുമായി രമേശ് ചെന്നിത്തല

Ramesh Chennithala cm fight

വി ഡി സതീശനെതിരെ ഒളിയമ്പുമായി രമേശ് ചെന്നിത്തല. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നേതൃത്വത്തെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയിലെ പ്രചരണങ്ങളോ ഫ്ലക്സ് ബോർഡുകളോ നോക്കിയല്ലെന്നും ദില്ലിയിൽ അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ ചർച്ചകൾക്കായി ഹൈക്കമാൻഡ് പ്രതിനിധികളായ മുകൾ വാസ്നിക്കും അജയ് മാക്കനും ഇന്ന് കേരളത്തിലെത്തും. മൂന്നര മണിയോടെ എത്തുന്ന ഇവർ എംഎൽഎമാരുമായും മറ്റ് മുതിർന്ന നേതാക്കളുമായും വിശദമായ ചർച്ചകൾ നടത്തും. എല്ലാവരുടെയും അഭിപ്രായം തേടിയ ശേഷം ഇവർ ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കുകയും, തുടർന്ന് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ഉൾപ്പെടുന്ന നേതൃത്വം അന്തിമ തീരുമാനം എടുക്കുകയും ചെയ്യും.

ALSO READ: വിജയാഹ്ലാദത്തിന്റെ മറവിൽ കലാപശ്രമം: പടന്ന കടപ്പുറം സംഘർഷം യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ അറിവോടെ, കടുത്ത വിമർശനവുമായി വി.പി.പി മുസ്തഫ

വി.ഡി. സതീശനായി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രചരണങ്ങൾ നടക്കുന്നുണ്ടെങ്കിലും, അത്തരം സമ്മർദ്ദങ്ങൾ തീരുമാനത്തെ ബാധിക്കില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഫ്ലെക്സ് വെക്കാനും സോഷ്യൽ മീഡിയയിൽ അഭിപ്രായം രേഖപ്പെടുത്താനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ അതല്ല തീരുമാനത്തിനുള്ള മാനദണ്ഡമെന്നും ആണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News