‘വ്യക്തിപരമായ ലാഭ നഷ്ടങ്ങൾ അല്ല നോക്കേണ്ടത്’; മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് രമേശ് ചെന്നിത്തല

ramesh chennithala

മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.വ്യക്തിപരമായ ലാഭ നഷ്ടങ്ങൾ അല്ല നോക്കേണ്ടതെന്നും
ചിലപ്പോ ഉയർച്ചയോ താഴ്ചയോ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശൻ നയിക്കുന്ന മന്ത്രിസഭയിലെ അം​ഗങ്ങളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. പാർട്ടി താല്പര്യം ആണ് താൻ ഇതുവരെ ഉയർത്തിപ്പിടിച്ചതെന്നും നാളെയും പാർട്ടി താല്പര്യങ്ങൾ ഉയർത്തി പിടിച്ചു മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേ‌ർത്തു.

also read:മുസ്ലീം ലീ​ഗിന് അഞ്ച് മന്ത്രിമാ‍‍‌ർ, പാറയ്ക്കൽ അബ്ദുള്ളയ്ക്ക് ടേം വ്യവസ്ഥ

‘എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു തീരുമാനമെടുക്കാൻ കഴിയില്ല. മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകും.ഞാൻ ഹാപ്പിയാണോ എന്നതല്ല പ്രശ്നം.മെച്ചപ്പെട്ട ഭരണം വേണം എന്നുള്ളതാണ്.വ്യക്തിപരമായ നഷ്ടങ്ങളും അനിഷ്ടങ്ങളോ അല്ല പ്രശ്നം.പാർട്ടിയാണ് എനിക്ക് വലുത്.എൻറെ നഷ്ടങ്ങൾ വിലയിരുത്തേണ്ട സമയമല്ല ഇത്.ചർച്ചകൾക്ക് എന്നെ വിളിച്ചതാണ്.ചില കാരണങ്ങൾ കൊണ്ടാണ് പോകാൻ കഴിയാത്തത്.എന്നാൽ ഇപ്പോൾ അതൊക്കെ മാറി.വിഡി സതീശന് എല്ലാ പിന്തുണയും ഉണ്ട്.എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ടു പോകാൻ കഴിയില്ല.21 പേരെയല്ലേ മന്ത്രിയാക്കാൻ കഴിയൂ.കഴിയാവുന്ന അത്ര പേരെ ഉൾപ്പെടുത്തി’- രമേശ് ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News