രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു: രമേശ് ചെന്നിത്തല

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി രമേശ് ചെന്നിത്തല. ഇത് സര്‍ക്കാരിന്റെ കളിയാണെന്നും എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.

READ ALSO:150 സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍ എ ബി എച്ച് അംഗീകാരം: മന്ത്രി വീണാ ജോര്‍ജ്

രാഹുലിന് ജാമ്യം ലഭിക്കാതിരിക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിച്ചത് പൊലീസും സര്‍ക്കാരുമാണ്. സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ല. അനാവശ്യമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കുകയാണ്. സര്‍ക്കാരിന്റെ ഏകാധിപത്യ നടപടികള്‍ക്കെതിരെ ശക്തമായ സമരം തുടരുമെന്നും സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

READ ALSO:രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് എല്ലാ നിയമവശങ്ങളും പരിശോധിച്ചതിനുശേഷം: മന്ത്രി പി രാജീവ്

കേരളത്തില്‍ പ്രതിഷേധം നടക്കുന്നത് ആദ്യമായിട്ടല്ല. ജനപിന്തുണയോടെ കോണ്‍ഗ്രസ് പാര്‍ട്ടി പോരാട്ടം തുടരും. കള്ളത്തരവും അവാസ്തവുമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News