സലിം കുമാറിന്റെ നിര്യാണം മലയാള ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടം; അനുശോചിച്ച് രമേശ്‌ ചെന്നിത്തല

ചലച്ചിത്ര നടൻ സലിം കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. വളരെ അടുത്ത വ്യക്തി ബന്ധം സലിം കുമാറുമായി തനിക്കുണ്ടായിരുന്നു. ഈ സ്നേഹ ബന്ധത്തെക്കുറിച്ചു പല അഭിമുഖങ്ങളിലും അദ്ദേഹം വികാര വായ്പ്പോടെ അനുസ്മരിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തലയുടെ വാക്കുകൾ.

ഉറച്ച കോൺഗ്രസുകാരനായിരുന്ന സലിം കുമാർ തന്റെ രാഷ്ട്രീയ ബോധ്യങ്ങളിൽ എന്നും അഭിമാനം കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം മലയാള ചലച്ചിത്ര ലോകത്തിനും കോൺഗ്രസ്‌ പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്നും രമേശ്‌ ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ALSO READ; സലിം കുമാർ വളരെ അടുത്ത സുഹൃത്ത്, പ്രതിഭാ ശാലിയായ അഭിനേതാവ് ; അനുസ്മരിച്ച് എം എ ബേബി

മലയാളികൾക്ക് അ​ങ്ങനെ അത്ര എളുപ്പത്തിൽ മറവിയിലേക്ക് തള്ളാൻ കഴിയാത്ത തരത്തിൽ മലയാള സിനിമയുടെ ഒരു കാലഘട്ടമായി മാറിയ മഹാനടനാണ് സലീം കുമാർ. നടന്റെ വിയോ​ഗത്തിൽ വിതുമ്പുകയാണ് നാടും സിനിമാ ലോകവും. ഉച്ചയ്ക്ക് ശേഷം പറവൂരിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം പിന്നീട് വൈകീട്ടോടെ വീട്ടു വളപ്പിൽ തന്നെ സംസ്കരിക്കും. നിരവധി പേരാണ് അവസാനമായി പ്രിയ നടനെ ഒരു നോക്ക് കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News