ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്‌ഡിപിഐയുടെ പിന്തുണ തള്ളാതെ രമേശ് ചെന്നിത്തല

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്‌ഡിപിഐയുടെ പിന്തുണ തള്ളാതെ രമേശ് ചെന്നിത്തല. എസ്ഡിപിഐയുമായി യുഡിഎഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഓരോ പാര്‍ട്ടിക്കും അവരുടേതായി തീരുമാനമെടുക്കാനുള്ള അവകാശം ഉണ്ടെന്നും രമേശ് ചെന്നിത്തല. എന്നാല്‍ തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് ആവശ്യമാണെന്നും രമേശ് ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു

എസ്‌ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും ഒഴിഞ്ഞുമാറി. തിരുവല്ലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ വര്‍ഗീയ കക്ഷിയാണോ എന്നും വോട്ട് വേണ്ടെന്ന് പറയുമോ എന്നും മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഉത്തരം നല്‍കാതെ സതീശന്‍ ഒഴിഞ്ഞുമാറി.

Also Read : കണ്ണൂര്‍ സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസുകാരെ നോമിനേറ്റ് ചെയ്ത് ഗവര്‍ണര്‍

എസ്‌ഡിപിഐയുമായി യുഡിഎഫ് ധാരണയുണ്ടാക്കിയിട്ടില്ലെന്നും ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നുമായിരുന്നു സതീശന്റെ മറുപടി. കോണ്‍ഗ്രസ് മതേതര കക്ഷിയാണെന്നും ഫാസിസത്തെ നേരിടാന്‍ കോണ്‍ഗ്രസിനേ സാധിക്കൂവെന്നുമാണ് എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here