ഇനിയെന്താകുമോയെന്തോ? മുഖ്യമന്ത്രിപ്പോര് കടുക്കുന്നു; ചെന്നിത്തലയ്ക്ക് പിന്തുണയുമായി ടീം കെ എസ് യു ഫ്ലക്സ്

ramesh chennithala flex

തെരഞ്ഞെടിപ്പിന് മുന്നേ തന്നെ തുടങ്ങിയ കോൺ​ഗ്രസ് സീറ്റ് പോര് ഇപ്പോഴും രൂക്ഷമായി തന്നെ തുടരുകയാണ്. നേതാക്കളും അവരുടെ അണികളും പരസ്യമായി തന്നെ ചേരിതിരിഞ്ഞ് പോരടിക്കുകയാണ്.

ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് ഉടനീളം ഫ്ലകസ് ബോർഡുകളും മറ്റും സ്ഥാപിച്ചും സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തിയും കോൺ​ഗ്രസ് നേതാക്കൾ മുഖ്യമന്ത്രിക്കസേരയ്ക്കായി മുറവിളി കൂട്ടുകയാണ്. ഇപ്പോഴിതാ കൊല്ലത്ത് രമേശ് ചെന്നിത്തലയ്ക്ക് അനുകൂലമായി ഫ്ലക്സ് ബോർഡ് ഉയർന്നിരിക്കുകയാണ്. കൊല്ലം ചിന്നക്കടയിൽ ടീം കെ.എസ്.യു കൊല്ലം എന്ന പേരിൽ ആണ്‌ ഫ്ലക്സ് ബോർഡ് വച്ചിരിക്കുന്നത്.

Also read: മുഖ്യമന്ത്രി പദവിയിൽ മനസിൽ ആരെന്ന് ചോദ്യം; ഞാനെന്ന് മറുപടി നൽകി കെ സുധാകരൻ

കേരളത്തിന്റെ സ്പന്ദനം അറിയുന്നവൻ കേരളം നയിക്കട്ടെ എന്നാണ് ഫ്ലക്സിലെ വാചകം. യൂത്ത് കോൺഗ്രസ്‌ ഫ്ലെക്സ് വച്ചതിന് സമീപമാണ് കെ എസ് യു ഫ്ലെക്സും സ്ഥാപിച്ചിരിക്കുന്നത്. പലയിടങ്ങളിൽ വി ഡി സതീശനെ അനുകൂലിച്ചും കെ സി വേണു​ഗോപാലിനെ അനുകൂലിച്ചും ഫ്ലക്സുകൾ വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News