
ഖാദി ബോർഡിൻ്റെ നേതൃത്വത്തിൽ നടത്തിയ സ്വദേശി ഫാഷൻ ഷോയിൽ റാമ്പ് വാക്കിന്റെ ഭാഗമായി മന്ത്രി പി രാജീവ്.
ഖാദി ബോർഡിൻ്റെ നേതൃത്വത്തിൽ നടന്ന കരുമാല്ലൂർ ഖാദി സാരിയുടേയും അഡ്വക്കേറ്റ്സ് കോട്ടിൻ്റെയും വിപണനോദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് എറണാകുളം സെൻ്റ് തെരേസാസ് കോളേജിൽ നടന്ന സ്വദേശി ഫാഷൻ ഷോയിലായിരുന്നു “സർപ്രൈസ് എൻട്രി” ആയി മന്ത്രി പി.രാജീവ് റാമ്പിലൂടെ നടന്നത്.
ഖാദി പഴയ ഖാദിയല്ലെന്നും ഇന്ന് ഏത് ഡിസൈനിലും ഖാദി വസ്ത്രങ്ങൾ ലഭിക്കുമെന്നും വിപണനോദ്ഘാടന ചടങ്ങിൽ മന്ത്രി പറഞ്ഞു.
ALSO READ: ‘വിഷമിക്കേണ്ട’; കുഞ്ഞിന്റെ അസുഖവിവരം അറിയിച്ച അമ്മയ്ക്ക് മറുപടി നൽകി ആരോഗ്യമന്ത്രി
സെൻ്റ് തെരേസാസ് കോളേജിലെ പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കരുമാല്ലൂർ ഖാദി സാരികളുടെയും അഡ്വക്കേറ്റ്സ് കോട്ടിൻ്റെയും വിപണനോദ്ഘാടനം യഥാക്രമം സെൻ്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. അനു ജോസഫിനും സ്റ്റേറ്റ് അറ്റോണി അഡ്വ. എൻ. മനോജ് കുമാറിനും നൽകി മന്ത്രി നിർവഹിച്ചു.
ALSO READ: ‘വർണ്ണപ്പകിട്ട് 2025-26’ ; ട്രാൻസ്ജെൻഡർ കലോത്സവം ഓഗസ്റ്റ് 21, 22, 23 തീയതികളിൽ കോഴിക്കോട്ട്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


