
രൺബീർ കപൂർ ശ്രീരാമനായും യഷ് രാവണനായും അഭിനയിക്കുന്ന, ഹാൻസ് സിമ്മറും എ ആർ റഹ്മാനും ഒന്നിച്ച് എത്തുന്നു ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും വലിയ സിനിമയായ രാമായണ യുടെ ആദ്യ ഗ്ലിംപ്സ് പുറത്തെത്തി. ഇന്ത്യൻ ഇതിഹാസ കാവ്യമായ രാമായണത്തിന്റെ ദൃശ്യാവിഷ്കാരത്തിൽ രാമനായി രൺബീറും, രാവണനായി യഷുമാണ് എത്തുന്നത്. സായ് പല്ലവിയാണ് സീതയായി എത്തുന്നത്.
മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ അതിഗംഭീര ടൈറ്റിൽ കാർഡുകളും മൊണ്ടാഷുമാണ് ആദ്യം കാണാൻ സാധിക്കുന്നത്. ഗെയിം ഓഫ് ത്രോൺസിനൊപ്പം നിൽക്കുന്ന മികച്ച ടൈറ്റിൽ കാർഡ് എന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റ്. ഓസ്കർ ജേതാക്കളായ ഹാൻസ് സിമ്മറും എ ആർ റഹ്മാനും ഒരുമിച്ച് സംഗീതമൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Also Read: തുടക്കം വിസ്മയമാകുമോ: ‘ട’യിലെ രഹസ്യത്തിനു പിന്നാലെ സോഷ്യൽ മീഡിയ
വൻ ക്യാൻവാസിലെത്തുന്ന ചിത്രത്തിന്റെ നേരത്തെ പുറത്തുവന്ന ലീക്ക്ഡ് ഫോട്ടോസ് എല്ലാം സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു. രവി ഡൂബൈ ലക്ഷ്മണൻ ആയും സണ്ണി ഡിയോൾ ഹനുമാനായും എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീധർ രാഘവനാണ്. ചിത്രം പൂർണമായും ഐ മാക്സിലാണ് ചിത്രീകരിക്കുക.
റിലീസ് ചെയ്ത് നാല് മണിക്കൂർ പിന്നിട്ടപ്പോഴേക്കും ലക്ഷകണക്കിന് ആളുകളാണ് ഫസ്റ്റ് ഗ്ലിംപ്സ് കണ്ടിരിക്കുന്നത്. 3.03 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയയിൽ രാമാനായി വേഷമിടുന്ന രൺബീറിനെയും രാവണനായി വേഷമിടുന്ന യഷിനേയും കാണാൻ സാധിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here