പെര്‍ഫക്ട് കാസ്റ്റിങ്; സീതയുടെ വേഷം ചെയ്യാൻ സായി പല്ലവിയ്ക്ക് അല്ലാതെ മറ്റാർക്കും ആകില്ലെന്ന് രൺബീർ, യഷിനും പ്രശംസ

Ramayana movie cast

നിതീഷ് തിവാരിയുടെ സംവിധാനത്തിൽ 4000 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് ‘രാമായണ’. ഇന്ത്യൻ ഇതിഹാസ കൃതിക്ക് നിതീഷും സംഘവും നൽകുന്ന ദൃശ്യാവിഷ്കാരം എന്താകുമെന്ന് കാണാൻ ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ബോളിവുഡ് സൂപ്പർ താരം രൺബീർ കപൂ‌ർ രാമനായി എത്തുമ്പോൾ സീതയുടെ വേഷം കൈകാര്യം ചെയ്യുന്നത് തെന്നിന്ത്യയിലെ ഏറെ ആരാധകവൃന്ദമുള്ള സായ് പല്ലവിയാണ്. കന്നഡ സൂപ്പർ താരം യഷ് ആണ് പ്രതിനായകനായ രാവണനെ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ സായ് പല്ലവിയെയും യഷിനെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ രൺബീർ കപൂർ. സീതയായി സായി പല്ലവിയെ കാസ്റ്റ് ചെയ്തത് ഏറ്റുവും പെര്‍ഫക്ടായ തീരുമാനമാണെന്നാണ് താരം പറഞ്ഞത്. കഴിഞ്ഞ ദിവസം ലോസ് ആഞ്ചല്‍സില്‍ വെച്ച് നടന്ന ചിത്രത്തിന്റെ ടീസറിന്റെ സ്‌പെഷ്യല്‍ സ്ട്രീമിങ് ചടങ്ങിൽ വെച്ചായിരുന്നു രൺബീറിന്റെ പ്രശംസ.

ALSO READ: ഒന്നല്ല, രണ്ട് അബദ്ധം; സത്യവാങ്മൂലത്തിൽ ഗുരുതര പിഴവ്; അയോഗ്യതയിൽ വിജയ് തടി തപ്പിയത് അവസാന നിമിഷം

സീതയുടെ വേഷത്തില്‍ സായി പല്ലവിയെ ആദ്യമായി കണ്ടപ്പോൾ തന്നെ തനിക്കും നിതീഷ് തിവാരിക്കും സായി പല്ലവിയ്ക്ക് അല്ലാതെ മറ്റൊരാള്‍ക്കും സീതയുടെ റോള്‍ മികച്ച രീതിയില്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് മനസിലായെന്നും വളരെ അധികം കഴിവുള്ള നടിയാണ് സായി പല്ലവിയെന്നും രണ്‍ബീര്‍ കപൂര്‍ പറഞ്ഞു. ചടങ്ങിൽ വെച്ച് യഷിനെയും താരം പ്രശംസിച്ചു.

ഗംഭീരമായൊരു സ്റ്റാര്‍ഡമുള്ള നടനാണ് യഷെന്ന് പറഞ്ഞ രൺബീർ രാവണനെ പോലെ പവര്‍ഫുള്‍ ആയിട്ടുള്ള ഒരു കഥാപാത്രത്തെ ചെയ്യാന്‍ അത്രയും ശക്തമായ ഒരു വ്യക്തിത്വമുള്ള, അത്രയധികം സ്‌ക്രീന്‍ പ്രസന്‍സുള്ള ഒരു നടന് മാത്രമേ സാധിക്കൂ എന്നും ആ കഥാപാത്രം യഷിന്റെ കരങ്ങളില്‍ ഭദ്രമാണെന്നും വ്യക്തമാക്കി. രണ്ട് ഭാഗങ്ങളിലായാണ് രാമായണ പ്രേക്ഷകരിലേക്ക് എത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News