
നോർത്ത് യോർക്ക്ഷെയറിലെ ഒരു പ്രധാന റോഡിന് സമീപം തിരച്ചിൽ നടത്തുന്നതിനിടെ കണ്ടെത്തിയത് വർഷങ്ങൾക്ക് മുൻപ് ഭർത്താവ് കൊലപ്പെടുത്തിയ സ്ത്രീയുടെ മൃതദേഹ അവശിഷ്ടങ്ങളെന്ന സംശയവുമായി പൊലീസ്. റാനിയ അലായെദ (25) എന്ന യുവതിയുടെ മൃതദേഹമാണെന്നാണ് പൊലീസിന്റെ നിഗമനം.
2013 ജൂണിൽ സാൽഫോർഡിലെ ഒരു ഫ്ലാറ്റിൽ വച്ചാണ് റാനിയ അലായെദയെ ഭർത്താവ് അഹമ്മദ് അൽ ഖത്തീബ് കൊലപ്പെടുത്തിയത്. ദുരഭിമാന കൊലപാതകമാണ് ഇതെന്ന് അന്ന് അന്വേഷക സംഘം അറിയിച്ചത്. അലൈദ് തന്നെ ഉപേക്ഷിച്ചുപോയതിൽ പ്രകോപിതനായ ഭർത്താവ് ഇവരെ കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ റാനിയ ജീവിച്ചിരിപ്പുണ്ടെന്ന് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ അവരുടെ വസ്ത്രങ്ങൾ ധരിച്ച് ഖത്തീബ് നടന്നുവെന്ന് കോടതിയിൽ അന്വേഷണ സംഘം അറിയിച്ചിരുന്നു.
ALSO READ: നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; യുഎഇയിൽ യുപിക്കാരിയുടെ വധശിക്ഷ നടപ്പിലാക്കി
റാനിയയുടെ ശരീരം നോർത്ത് യോർക്‌ഷറിലേക്ക് കൊണ്ടുപോയി എ19 റോഡിന് സമീപം കുഴിച്ചിട്ടതായിട്ടാണ് അന്നേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നിരവധി തിരച്ചിലുകൾ നടത്തിയിട്ടും അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് തിങ്കളാഴ്ച തിർസ്കിൽ വീണ്ടും തിരച്ചിൽ ആരംഭിച്ചു.
ഈ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഔദ്യോഗിക തിരിച്ചറിയൽ നടപടികൾ പൂർത്തിയാകാനിരിക്കുന്നതേയുള്ളൂ. പക്ഷേ നിലവിൽ മൃതദേഹം റാനിയയുടേതാണെന്ന് പൊലീസ് വിലയിരുത്തുന്നതെന്ന് വക്താവ് അറിയിച്ചു.
പലസ്തീനിൽ നിന്നുള്ള അലായെദ്, സിറിയയിൽ നിന്നുള്ള ഖത്തീബിനൊപ്പം യുകെയിലേക്ക് താമസം മാറിയിരുന്നു. കടുത്ത ഗാർഹിക പീഡനങ്ങളെ തുടർന്ന് ഖത്തീബിനെ ഉപേക്ഷിച്ചതിനുശേഷം മൂന്ന് കുട്ടികൾക്കും മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാൻ അവർ പരിശ്രമിക്കുകയായിരുന്നു. കുട്ടികൾ തൊട്ടടുത്ത മുറിയിലുള്ളപ്പോഴാണ് ഖത്തീബ് കൃത്യം നടത്തിയത്. റാനിയ ജീവിച്ചിരിപ്പുണ്ടെന്ന തോന്നലുണ്ടാക്കാൻ ഖത്തീബ് അവരുടെ ശിരോവസ്ത്രവും ജീൻസും ധരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഖത്തീബിന് 20 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

