
രണ്ട് ഇന്നിങ്‌സുകളിലുമായി പത്ത് വിക്കറ്റുകള്‍ വീഴ്ത്തി ബോളിങ് നിരയുടെ കുന്തമുനയായ ജലജ് സക്‌സേനയുടെ കരുത്തില്‍, ബിഹാറിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി കേരളം. ഒരു ഇന്നിങ്‌സിനും 169 റണ്‍സിനുമാണ് കേരളത്തിന്റെ ജയം. ഇതോടെ കേരളം രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടറില്‍ കടന്നു സ്‌കോര്‍ കേരളം- 351, ബിഹാര്‍- 64. 118.
31 റണ്‍സെടുത്ത സകിബുല്‍ ഗനിയാണ് രണ്ടാം ഇന്നിങ്‌സില്‍ ബിഹാറിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ വീര്‍ പ്രതാപ് സിങ് 30 റണ്‍സെടുത്തു. ശര്‍മന്‍ നിഗ്രോധ് (15) മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. ആദിത്യ സര്‍വാതെ രണ്ട് ഇന്നിങ്‌സുകളിലുമായി നാല് വിക്കറ്റ് നേടി. എംഡി നിധീഷ് മൂന്ന് വിക്കറ്റുകള്‍ പിഴുതു.
Read Also: ഒന്നാം ടെസ്റ്റില്‍ കൂട്ടത്തകര്‍ച്ചാ ഭീഷണിയില്‍ ലങ്ക; നേരിയ പ്രതീക്ഷയുയര്‍ത്തി മഴ
സല്‍മാന്‍ നിസാറിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ പിന്‍ബലത്തില്‍ 351 റണ്‍സാണ് കേരളം ഉയര്‍ത്തിയത്. രഞ്ജി ട്രോഫിയിലെ കന്നി സെഞ്ച്വറിയാണ് സല്‍മാന്‍ നിസാര്‍ ബീഹാറിനെതിരെ നേടിയത്. ഷോണ്‍ റോജര്‍ (59) ഓപ്പണര്‍ അക്ഷയ് ചന്ദ്രന്‍ (38) എം ഡി നിധീഷ് (30) എന്നിവരാണ് ബാറ്റിങ്ങില്‍ കേരളത്തിനായി തിളങ്ങിയ മറ്റു താരങ്ങള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here