
കേരളത്തിനെതിരായ രഞ്ജി ഫൈനലില്‍ വിദര്‍ഭ കൂറ്റന്‍ ലീഡിലേക്ക്. സെഞ്ചുറി നേടിയ മലയാളി താരം കരുണ്‍ നായര്‍ വന്‍മതിലായി ക്രീസില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. 271 ബോളില്‍ 121 റണ്‍സാണ് കരുണ്‍ എടുത്തത്. ഡാനിഷ് മാലേവാര്‍ അര്‍ധ സെഞ്ചുറി (73) നേടി പുറത്തായി. 86 ഓവര്‍ പിന്നിട്ടപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെടുത്തിരിക്കുകയാണ് വിദര്‍ഭ. 282 റണ്‍സ് ലീഡ് നേടി.
എം ഡി നിധീഷ്, ജലജ് സക്‌സേന, ആദിത്യ സര്‍വതെ, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. രണ്ടാം ഇന്നിങ്സും തകര്‍ച്ചയോടെയായിരുന്നു വിദര്‍ഭയുടെ തുടക്കമെങ്കിലും ഡാനിഷും കരുണ്‍ നായരും പാറപോലെ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതിനിടെ ഡാനിഷ് പുറത്തായെങ്കിലും കരുണ്‍ ഒരറ്റത്തുണ്ട്. നാളെ ഫൈനലിന്റെ അവസാന ദിവസമാണ്. ഇതോടെ കേരളം വിജയിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം എന്ന സ്ഥിതിയായി. ഓപണര്‍മാരായ പാര്‍ഥ് രേഖഡെയും ധ്രുവ് ഷോരെയുമാണ് ആദ്യഘട്ടത്തില്‍ തന്നെ പുറത്തായത്. സ്‌കോര്‍ ഏഴില്‍ നില്‍ക്കെയാണ് രണ്ടാമത്തെ വിക്കറ്റ് വീണത്.
Read Also: ‘മാര്‍ക്കോ’യായി യാന്‍സെന്‍; ഇംഗ്ലണ്ടിന് തകര്‍ച്ചയോടെ തുടക്കം
രേഖഡെയെ ജലജ് സക്സേന ബൗള്‍ഡാക്കുകയായിരുന്നു. ഷോരെയുടെ വിക്കറ്റ് നിധീഷിനാണ്. ഒന്നാം ഇന്നിങ്സില്‍ 379 റണ്‍സാണ് വിദര്‍ഭയെടുത്തത്. കേരളത്തിന്റെ മറുപടി 342 റണ്‍സില്‍ ഒതുങ്ങിയിരുന്നു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി സെഞ്ചുറിക്ക് വെറും രണ്ട് റണ്‍സ് അകലെ പുറത്തായത് കേരളത്തിന്റെ കണ്ണീര്‍ കാഴ്ചയായിരുന്നു. ആദിത്യ സര്‍വതെയുടെ അര്‍ധ സെഞ്ചുറി (79) ആണ് പിന്നീട് കേരളത്തിന് തുണയായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here