വാലറ്റം തുണച്ചപ്പോൾ കേരളത്തിനെതിരെ ജമ്മു കശ്മീരിന് ഭേദപ്പെട്ട സ്‌കോര്‍

രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാർട്ടറിൽ കേരളത്തിനെതിരെ ജമ്മു കശ്മീര്‍ ഒന്നാം ഇന്നിങ്സില്‍ 280 റൺസ് നേടി. പേസ്‌ ബൗളർ എം ഡി നിധീഷിന്റെ പന്തുകൾ നേരിടാൻ സാധിക്കാതെ കുഴങ്ങുന്ന ജമ്മു കശ്മീരിനെയാണ് ഒന്നാം ഇന്നിങ്സില്‍ കാണാൻ സാധിച്ചത്. 27 ഓവറിൽ 75 റൺസ് വഴങ്ങി ആറു വിക്കറ്റാണ് നിധീഷ് വീഴ്ത്തിയത്.

ടോസ്‌ നേടി ബാറ്റെടുത്ത കശ്‌മീരിന്റെ മുൻനിര ബാറ്റർമാരെ പുറത്താക്കിയ നിധീഷ് മികച്ച തുടക്കമായിരുന്നു കേരളത്തിന് നൽകിയത്. 80 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 48 റൺസെടുത്ത കനയ്യ വധാവനാണ് ജമ്മു കശ്മീരിന്റെ ടോപ് സ്കോറർ.

Also Read: കട്ടക്കിൽ ഇന്ത്യ ജയിച്ചു കയറുമോ; ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരം ആരംഭിച്ചു

കശ്‌മീരിനായി ഈ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ശുഭം ഖജൂരിയ (14) ആദ്യം വീണു. 24 റണ്ണെടുത്ത യാവർ ഹസ്സനെയും എട്ടു റണ്ണുള്ള വിവ്രാന്ത്‌ ശർമയെയും വലംകൈയൻ പേസറായ നിധീഷ്‌ മടക്കി. ക്യാപ്‌റ്റൻ പരസ്‌ ദോഗ്രയെ (14) ബേസിൽ തമ്പി ബൗൾഡാക്കിയതോടെ കശ്മീരിന്റെ നില പരുങ്ങലിലായി.

228-8 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ജമ്മു കശ്മീരിന് വാലറ്റക്കാരുടെ പ്രകടനമാണ് മാന്യമായ സ്കോർ നേടാൻ സഹായകമായത്. കോരളത്തിനായി ആദിത്യ സർവാതെ രണ്ട് വിക്കറ്റും എൻ പി ബേസിൽ, ബേസിൽ തമ്പി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News